SKIP TO MAIN CONTENT

ഓസ്‌ട്രേലിയന്‍ പൗരത്വ ഫീസിളവുകൾ സെനറ്റ് പുനഃസ്ഥാപിച്ചു

ഓസ്‌ട്രേലിയൻ പൗരത്വ ഫീസിൽ ഇളവുകൾ നൽകുന്ന നിയമം സെനറ്റ് പുനഃസ്ഥാപിച്ചു. പൗരത്വ ഫീസിലെ ഇളവുകൾ റദ്ദാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൻ കൊണ്ടുവന്ന പ്രത്യേക ഭേദഗതിയാണ് സെനറ്റ് മരവിപ്പിച്ചത്.

Minister for Home Affairs Peter Dutton leaves Question Time in the House of Representatives.
Minister for Home Affairs Peter Dutton leaves Question Time in the House of Representatives. Source: AAP

1 min read

Published


Skip to article content

സെന്റർ ലിങ്ക്‌ ആനുകൂല്യങ്ങൾ ലഭിക്കുന്ന കുടിയേറ്റ സമൂഹത്തിലെ പെൻഷൻകാർ വൃദ്ധസൈനികർ, വിധവകൾ, ന്യൂ സ്റ്റാർട്ട് ആനൂകൂല്യങ്ങൾ ലഭിക്കുന്നവർ എന്നിവർക്ക് പൗരത്വ ഫീസിൽ നേരത്തെ ഇളവുകൾ ലഭിച്ചിരുന്നു.

എന്നാൽ ലെജിസ്ലേറ്റീവ് ഇൻസ്ട്രുമെന്റ് എന്ന പ്രത്യേക ഭേദഗതിയിലൂടെ ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൺ ഈ ഇളവുകൾ റദ്ദു ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് ജൂലൈ ഒന്ന് മുതൽ എല്ലാവർക്കും മുഴുവൻ പൗരത്വ ഫീസായ 285 ഡോളർ പ്രാബല്യത്തിൽ വരുമെന്ന് എസ് ബി എസ് ന്യൂസ് വെളിപ്പെടുത്തിയിരുന്നു.

ഇളവുകൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് നേരത്തെ തന്നെ പ്രതിപക്ഷ പാർട്ടികൾ അറിയിച്ചിരുന്നു. ലേബർ പാർട്ടി, ഗ്രീൻസ് പാർട്ടി, സ്വതന്ത്ര അംഗങ്ങളായ ഡെറി ഹിൻച്, ടിം സ്റ്റോറെർ എന്നിവർ പാർലമെന്റ് സമ്മേളനത്തിൽ ഇളവുകൾ പുനഃസ്ഥാപിക്കുന്നതിനെ പിന്തുണച്ചു.

പാർലമെന്റിൽ പ്രത്യേക വോട്ടെടുപ്പിൽ മുപ്പതിനെതിരെ മുപ്പത്തൊന്ന് വോട്ടുകളോടെ ഇളവുകൾ റദ്ദു ചെയ്ത നിയമം പിൻവലിക്കുകയായിരുന്നു. ഇതോടുകൂടി പ്രത്യേക വിഭാഗങ്ങൾക്ക് 20 മുതൽ 40 ഡോളർ വരെ മാത്രമേ പൗരത്വ ഫീസായി തുടർന്നും അടക്കേണ്ടതുള്ളു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now