ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ മാറ്റം.
കാന്‍ബറ നഗരത്തിലെ ബ്രാഡന്‍ പ്രദേശത്തുള്ള എട്ട് ട്രാഫിക് സിഗ്നലുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
സാധാരണരീതിയില്‍ കാല്‍നടക്കാരുടെ റോഡ് ക്രോസിംഗിനായി ഒരു വ്യക്തിയുടെ രൂപമാണ് സിഗ്നലുകളില്‍ ഉള്ളതെങ്കില്‍, പരസ്പരം കൈകോര്‍ത്തു നടക്കുന്ന രണ്ടു പേരുടെ രൂപമാണ് പുതിയ സിഗ്നലുകളില്‍. രണ്ടു പുരുഷന്‍മാരുള്ള സിഗ്നലുകളും, രണ്ട് സ്ത്രീകളുള്ള സിഗ്നലുകളുമുണ്ട്.
പ്രണയത്തിന്റെ അടയാളമായി ഒരു ഹൃദയചിഹ്നവും ഈ ട്രാഫിക് സിഗ്നലുകളിലുണ്ട്.
കാന്‍ബറ നഗരം ഏവരെയും ഒരുപോലെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവായാണ് ഈ പുതിയ സിഗ്നലുകള്‍ സ്ഥാപിച്ചതെന്ന് സിറ്റി റിന്യൂവല്‍ അതോറിറ്റി മേധാവി മാല്‍ക്കം സ്‌നോ എ ബി സിയോട് പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് മെല്‍ബണ്‍ നഗരത്തിലെ ട്രാഫിക് സിഗ്നലുകളില്‍ സ്ത്രീരൂപം ഉള്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് കാന്‍ബറയില്‍ സ്വര്‍ഗ്ഗ പ്രണയികളെയും അംഗീകരിക്കുന്നത്.
സെന്‍സസ് കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവുമധികം സ്വവര്‍ഗ്ഗ പങ്കാളികളുള്ള നഗരമാണ് കാന്‍ബറ.
സാധാരണ ട്രാഫിക് സിഗ്നലുകള്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുക. സിഗ്നലുകള്‍ സ്ഥാപിക്കുന്നതിന് 5,500 ഡോളര്‍ വീതം ചെലവു വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.