ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി, ക്വീൻസ്ലാൻറ്, ടാസ്മാനിയ എന്നിവിടങ്ങളിൽ ഈ വർഷം സൗജന്യ കുത്തിവയ്പ്പ് പ്രഖ്യാപിച്ചിരുന്നു. അഞ്ചു വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്കാണ് സൗജന്യ കുത്തിവയ്പ്പ് നൽകുന്നത്.
വെസ്റ്റേൺ ഓസ്‌ട്രേലിയ വർഷങ്ങൾക്ക് മുൻപ് കുത്തിവയ്പ്പ് സൗജന്യമാക്കിയിരുന്നു.
കഴിഞ്ഞ വർഷം രാജ്യത്ത് നിരവധി പേരെയാണ് ഫ്ലൂ ബാധിച്ചത്. ഇതേത്തുടർന്നാണ് മറ്റ് സംസ്ഥാനങ്ങളും ഫ്ലൂ വാക്‌സിൻ സൗജന്യമായി നൽകാൻ തീരുമാനിച്ചത്.
സൗത്ത് ഓസ്‌ട്രേലിയയിൽ മാത്രം ഏതാണ്ട് 27,463 പേർക്ക് കഴിഞ്ഞ വർഷം ഫ്ലൂ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ വർഷം ഇതിൽ നിയന്ത്രണം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ഫ്ലൂ വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ സൗജന്യ ഫ്ലൂ വാക്സിൻ പ്രഖ്യാപിച്ച അവസാനത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് സൗത്ത് ഓസ്ട്രേലിയ.
സൗത്ത് ഓസ്‌ട്രേലിയയും സൗജന്യ കുത്തിവയ്പ്പ് പ്രഖ്യാപിച്ചതോടെ ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ കുത്തിവയ്പ്പ് ലഭ്യമാകും
ഇതിനായി $600,000 ആണ് സർക്കാർ ചിലവാക്കാൻ പദ്ധതിയിടുന്നതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സ്റ്റീഫൻ വെയ്ഡ് പറഞ്ഞു.
ഇതുവഴി സംസ്ഥാനത്ത് ആറ് മാസത്തിനും അഞ്ചു വയസ്സിനും ഇടയിൽ പ്രായം വരുന്ന 90,000 -ത്തിൽ പരം കുട്ടികൾ സൗജന്യ കുത്തിവയ്പ്പിന് അർഹരാകും.
ഈ പ്രായത്തിലുള്ള 122 ഓളം കുട്ടികൾക്ക് കഴിഞ്ഞ വർഷം ഫ്ലൂ ബാധിച്ചിരുന്നതായി മന്ത്രി വെയ്ഡ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഫ്ലൂ ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് ഫ്ലൂ വാക്സിൻ സൗജന്യമാക്കണമെന്ന് കഴിഞ്ഞ വർഷം ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഫ്ലൂ സീസൺ ആരംഭിക്കാൻ ഇനി ഒരാഴ്ചയോളം മാത്രം ബാക്കി നിൽക്കെ, കുത്തിവയ്പ്പ് ഫലപ്രദമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
ക്കാണ്