മേനിഞ്ചോകോക്കൽ A, C, W and Y എന്നീ നാല് തരം രോഗങ്ങൾക്കുള്ള പ്രതിരോധ വാക്സിനാണ് അടുത്ത വർഷം ഏപ്രിൽ മുതൽ സൗജന്യമായി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത് .
14 മുതൽ 19 വരെ വയസ്സുവരെയുള്ളവർക്കാണ് സൗജന്യ വാക്സിൻ നൽകുന്നത്.
ഈ വർഷം ജൂലൈ മുതൽ 12 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് സൗജന്യ കുത്തിവയ്പ്പ് നൽകി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ടീനേജുകാരായ കുട്ടികൾക്കും സൗജന്യ വാക്സിൻ നൽകാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ടീനേജുകാരെ സൗജന്യ വാക്സിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ഫാർമസ്യൂട്ടിക്കൽ ബെനെഫിറ്റ്സ് അഡ്വൈസറി കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
ഇതിനു പുറമെ മെനിഞ്ചോകോക്കല്‍ B ക്കും പ്രതിരോധ കുത്തിവയ്പ്പ് വേണമെന്ന് ഫെഡറൽ സർക്കാരിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ വിദഗ്ധരുടെ നിർദ്ദേശപ്രകാരം അല്ലാതെ ഇത് അനുവദിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
2017 ൽ 28 പേരാണ് രാജ്യത്ത് മെനിഞ്ചോകോക്കല്‍ ബാധയെ തുടർന്ന് മരണമടഞ്ഞത്. 2016 ൽ 11ഉം 2015 ൽ 12 മായിരുന്നു മരണനിരക്ക്