പത്തോളം ഫ്രോസൺ പച്ചക്കറികൾ ആണ് ലിസ്റ്റീരിയ ബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് ദേശവ്യാപകമായി തിരിച്ചു വിളിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
പ്രാധാനമായും യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട ഉത്പന്നങ്ങളിൽ ആണ് ലിസ്റ്റീരിയ ബാധ കണ്ടെത്തിയത് എന്ന് ഫൂഡ് സ്റ്റാൻഡേർഡ്‌സ് ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് (FSANZ) അറിയിച്ചു.
അണുബാധ ഉണ്ടെന്ന് സംശയിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഹംഗറി, ബെൽജിയം എന്നിവടങ്ങളിൽ നിന്നുള്ളവയാണ്.
ഈ വർഷം ഇത് രണ്ടാം തവണയാണ് ഓസ്‌ട്രേലിയയിൽ ലിസ്റ്റീരിയ ബാധ പൊട്ടിപുറപ്പെടുന്നത്. ഇതിനു മുൻപ് മാർച്ചിൽ ലിസ്റ്റീരിയ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് റോക്ക് മെലൻ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ചിരുന്നു. ലിസ്റ്റീരിയ ബാധയെത്തുടർന്ന് വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിലുമായി ആറു പേരാണ് അന്നു മരിച്ചത്.
തിരിച്ചു വിളിച്ച ഉത്പന്നങ്ങൾ ഇവയാണ്

products recalled due to listeria contamination fear Source: ABC Australia
* Woolworths - Bell Farms Steam Veggie Carrot Corn and Broccoli 3pk 450g
* IGA - Black & Gold Corn Kernels 500g
* IGA - Black & Gold Mixed Vegetables 1kg: Carrots, peas, beans & corn
* ALDI - Market Fare Peas, Carrots and Super Sweet Corn 1kg
* ALDI - Market Fare Corn Kernels 1kg QLD, VIC, WA and select NSW stores
* ALDI - Market Fare Mixed Vegetables 1kg QLD, NSW, ACT, WA
* ALDI - Market Fare Quick Steam Carrot Broccoli and Cauliflower 450g
* ALDI - Market Fare Quick Steam Carrot Corn and Broccoli 450g
ഈ ഉത്പന്നങ്ങൾ കൈവശമുള്ളവർ ഇവ നശിപ്പിച്ചു കളയുകയോ, കടകളിൽ തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
ലിസ്റ്റീരിയ ബാധയ്ക്കെതിരെ എടുക്കാവുന്ന മുൻകരുതലുകളെപ്പറ്റി എസ് ബി എസ് മലയാളം നേരത്തെ നടത്തിയ പരിപാടി ഇവിടെ കേൾക്കാം :