22കാരനായ പ്രതീക് ഹസ്മുഖ് ദവാരിയ എന്ന വിദ്യാര്‍ത്ഥിയെയാണ് തട്ടിപ്പുസംഘത്തില്‍ അംഗമായതിനെത്തുടര്‍ന്ന് ശിക്ഷിച്ചത്. സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലേക്കെത്തിയ ഇയാള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സൗത്ത് ഓസ്‌ട്രേലിയയില്‍ വച്ച് അറസ്റ്റിലായത്.
ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തിയ പ്രതീകിന്, കാര്‍ വാങ്ങണം എന്ന ആഗ്രഹമാണ് വിനയായത്.
ടാക്‌സ് ഓഫീസില്‍ നിന്ന് എന്ന പേരില്‍ ആളുകളെ വിളിക്കുകയും, പിഴയടക്കണം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘത്തില്‍ അംഗമായിരുന്നു ഇയാള്‍. കോടതിയില്‍ പ്രതീക് കുറ്റം സമ്മതിച്ചു.
ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തിയ പ്രതീകിന്, കാര്‍ വാങ്ങണം എന്ന ആഗ്രഹമാണ് വിനയായത്.
ഇന്ത്യയിലുള്ള ഒരു സുഹൃത്തുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍, ആ സുഹൃത്ത് മറ്റൊരാളെ പ്രതീകിന് പരിചയപ്പെടുത്തി. പ്രതീകിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ സഹായിച്ചാല്‍ കാര്‍ വാങ്ങാനുള്ള തുക ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
ഓസ്‌ട്രേലിയയില്‍ നികുതി തട്ടിപ്പ് നടത്തുന്ന സംഘമായിരുന്നു ഇതെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് പ്രതീക് കോടതിയില്‍ പറഞ്ഞത്.
43,905 ഡോളര്‍ ഈ സംഘം പ്രതീകിന്റെ ബാങ്ക് അക്കൗണ്ടിലൂടെ തട്ടിച്ചു. ഇതില്‍ നിന്ന് രണ്ടായിരം ഡോളറായിരുന്നു പ്രതീകിന് കിട്ടിയ കമ്മീഷന്‍.
ഏതു തരത്തിലുള്ള തട്ടിപ്പിലാണ് പങ്കാളിയാകുന്നത് എന്ന കാര്യം അറിയില്ലായിരുന്നുവെങ്കിലും, തട്ടിപ്പാണ് നടക്കുന്നത് എന്ന കാര്യം പ്രതീകിന് അറിയാമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
സ്റ്റുഡന്റ് വിസ കാലാവധി തീരുന്നതിനാല്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പ്രതീകിനെ ഇന്ത്യയിലേക്ക് നാടുകടത്തും.