Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

ഓക്സ്ഫോർഡ് വാക്‌സിൻ പരീക്ഷണം നിർത്തിവച്ചു; ഒരാൾക്ക് ഗുരുതര പാർശ്വഫലം

കൊവിഡ് പ്രതിരോധത്തിനായി ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാല നടത്തുന്ന വാക്‌സിൻ പരീക്ഷണം നിർത്തിവച്ചു. പരീക്ഷണത്തിന് വിധേയനായയാളിൽ ഗുരുതര പാർശ്വഫലങ്ങൾ കണ്ടെതിനെത്തുടർന്നാണിത്.

Samples from coronavirus vaccine trials are handled inside the Oxford Vaccine Group laboratory in Oxford, England.

Samples from coronavirus vaccine trials are handled inside the Oxford Vaccine Group laboratory in Oxford, England. Source: AAP

ഓക്സ്ഫോർഡ് സർവകലാശാലയുടെ കൊവിഡ് പ്രതിരോധ വാക്‌സിൻറെ മൂന്നാം ഘട്ട പരീക്ഷണം നടന്നുവരികയാണ്.

ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ പതിനായിരക്കണക്കിന് പേരാണ് വാക്‌സിൻ പരീക്ഷണത്തിന് വിധേയരായരാവുന്നത്.

ഓക്സ്ഫോർഡ് വാക്‌സിൻ പരീക്ഷണം വിജയിച്ചാൽ 2021ൽ ഓസ്ട്രേലിയയിൽ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

ഓക്സ്ഫോർഡ് സർവകലാശാല, മരുന്നു നിർമ്മാതാക്കളായ ആസ്ട്ര സെനെക്ക എന്നിവരുമായി ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം കരാർ ഒപ്പ് വച്ചിരുന്നു. 

ഇതിനിടെയാണ് യു കെ യിൽ വാക്‌സിൻ പരീക്ഷണത്തിന് വിധേയനായ ഒരാളിൽ ഗുരുതര പാർശ്വഫലങ്ങൾ കണ്ടെത്തിയത്.

എന്ത് തരത്തിലുള്ള പാർശ്വഫലമാണ് ഇയാളിൽ കണ്ടെത്തിയതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആസ്ട്ര സെനേക്കാ അറിയിച്ചു.

എന്നാൽ സാധാരണ വാക്‌സിൻ പരീക്ഷണങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധിയാണ് ഇതെന്ന് ആസ്ട്ര സെനേക്കാ വ്യക്തമാക്കി.

വാക്‌സിൻ കരാർ ഇല്ലാതായി എന്ന് ഇതുകൊണ്ട് അർത്ഥമില്ലെന്നും, ഈ വാക്‌സിൻ പരീക്ഷണം മൂലമുള്ള പാർശ്വഫലങ്ങളാണോ തന്നെയാണോ ഇതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ നിക്ക് കോട്ടസ്വർത് പറഞ്ഞു.  

സംഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. വാക്‌സിൻ പരീക്ഷണം സ്വതന്ത്ര കമ്മിറ്റി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ആസ്ട്ര സെനെക്ക അറിയിച്ചു.

വാക്‌സിൻ പരീക്ഷണത്തിന് വിധേയരായവരുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്ന് ആസ്ട്ര സെനേക്കാ പറഞ്ഞു . 

ഓസ്ട്രേലിയയിൽ വാക്‌സിൻ ഉടൻ ലഭ്യമാക്കാനായി സർക്കാർ 1.7 ബില്യൺ ഡോളറിന്റെ കരാറുകൾ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

പരീക്ഷണം വിജയിച്ചാൽ എട്ടര കോടിയോളം ഡോസ് വാക്സിനാകും ലഭ്യമാക്കുന്നതെന്നും എന്നാൽ പൂർണമായും ഫലപ്രദമാണെന്നും, സുരക്ഷിതമാണെന്നും വ്യക്തമായ ശേഷം മാത്രമേ ഇത് ജനങ്ങൾക്ക് ലഭ്യമാക്കൂ എന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഓക്സ്ഫോർഡ് സർവകലാശാല, മരുന്നു നിർമ്മാതാക്കളായ ആസ്ട്ര സെനെക്ക എന്നിവരുമായി ഒരു കരാറും, ക്വീൻസ്ലാന്റ് സർവകലാശാല, മരുന്നു നിർമ്മാതാക്കളായ CSL എന്നിവരുമായി മറ്റൊരു കരാറുമാണ് ഉള്ളത്.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at https://sbs.com.au/coronavirus

 


2 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now