ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര പ്രയാസമാകും: വിമാനങ്ങള്‍ കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയില്‍ വീണ്ടും കൊറോണവൈറസ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തേക്ക് എത്താന്‍ അനുവദിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അറിയിച്ചു.

Temprature check

Source: AAP

ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ച ശേഷം പൗരന്‍മാരെയും പെര്‍മനന്റ് റെസിഡന്റ്‌സിനെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമാണ് രാജ്യത്തേക്ക് എത്താന്‍ അനുവദിക്കുന്നത്.

ഇതോടെ രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. വരുന്ന എല്ലാവരും സര്‍ക്കാര്‍ നിയന്ത്രിത ഹോട്ടല്‍ ക്വാറന്റൈനും പൂര്‍ത്തിയാക്കണം.

ഹോട്ടല്‍ ക്വാറന്റൈന്‍ സജ്ജമാക്കുന്നത് സംസ്ഥാന സര്ക്കാരുകള്‍ക്ക് അധിക ഭാരമാകുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഈ വെള്ളിയാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗത്തില്‍ ഇതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുമെന്ന് പ്രധാനനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

Prime Minister Scott Morrison.
Prime Minister Scott Morrison. Source: AAP

എന്നാല്‍ എത്രത്തോളമായിരിക്കും എണ്ണം കുറയ്ക്കുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

തിരികെയെത്തുന്നവരില്‍ നിന്ന് ഹോട്ടല്‍ ക്വാറ്‌ന്റൈന്‍ ചെലവ് ഇടാക്കാനുള്ള പല സംസ്ഥാന സര്‍ക്കാരുകളുടെയും തീരുമാനത്തെയും അദ്ദേഹം അനുകൂലിച്ചു.

തിരിച്ചുവരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഒട്ടേറെ അവസരം ലഭിച്ചതാണ്. അത് വൈകിച്ചവര്‍ മാത്രമാണ് ഇനി വരുന്നത്

ജൂലൈ ഒന്നു മുതല്‍ ക്വീന്‍സ്ലാന്റ് സര്ക്കാര്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ചെലവ് ഈടാക്കി തുടങ്ങിയിട്ടുണ്ട്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയും സമാനമായ നിയമം കൊണ്ടുവരികയാണ്.

ക്വാറന്റൈന്‍ ഭാരമെന്ന് സംസ്ഥാനങ്ങള്‍

ഓസ്‌ട്രേലിയ അതിര്‍ത്തി അടച്ച മാര്‍ച്ച് പകുതിക്ക് ശേഷം 3,57,000 ലേറെ പേര്‍ ഇതുവരെ തിരിച്ചെത്തിയതായാണ് എ ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവരെ 14 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചതിലൂടെ ബില്യണ്‍ കണക്കിന് ഡോളറാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചെലവാക്കിയത്.

എന്നാല്‍ കഴിഞ്ഞയാഴ്ചകളില്‍ സാഹചര്യങ്ങളില#് പല മാറ്റങ്ങളും വന്നിരുന്നു.

മെല്‍ബണില്‍ വീണ്ടും വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ടതോടെ സംസ്ഥാനത്തേക്കുള്ള വിമാന സര്‍വീസുകളെല്ലാം സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ.് ജൂലൈ 14 വരെയാണ് വിമാനങ്ങള്‍ വിലക്കിയിട്ടുള്ളതെങ്കിലും അത് ഇനിയും നീട്ടുമെന്നാണ് സൂചന.

ഇതോടെ, മെല്‍ബണിലേക്ക് നിശ്ചയിച്ചിരുന്ന വിമാനസര്‍വീസുകളെല്ലാം പുനക്രമീകരിച്ചിട്ടുണ്ട്. പലതും മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

എന്നാല്‍ ഇത് അമിത ഭാരമാകുകയാണെന്ന് മറ്റ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും ന്യൂ സൗത്ത് വെയില്‍സിലേക്കാണ് കൂടുതല്‍ വിമാനങ്ങളും എത്തിയത്.

ഇതോടെ,   ദിവസം 450 പേരെ മാത്രമേ അനുവദിക്കൂ എന്ന് കഴിഞ്ഞയാഴ്ച ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സമാനമായ ആവശ്യമാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും ക്വീന്‍സ്ലാന്റും ഉയര്‍ത്തിയിരിക്കുന്നത്. ആഴ്ചയില്‍ 525 പേരെ മാത്രമേ അനുവദിക്കാന#് കഴിയൂ എന്നാണ് വെസ്റ്റേണ്‍ ഓസ്ടര്േലിയ സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഈ ആവശ്യം ദേശീയ ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യുമെന്നും, സംസ്ഥാനങ്ങള്‍ക്ക് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.


Share

2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now