SKIP TO MAIN CONTENT

ലോണുള്ളവർക്ക് വീണ്ടും തിരിച്ചടി; പലിശനിരക്ക് 3.1 ശതമാനമായി കൂട്ടി

ഓസ്‌ട്രേലിയയിലെ ഔദ്യോഗിക ക്യാഷ് റേറ്റ് പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. റിസർവ് ബാങ്ക് 0.25 ശതമാനത്തിന്റെ വർദ്ധനവാണ് ഇന്ന് നടപ്പിലാക്കിയത്.

The Reserve Bank of Australia's board has decided to hike the cash rate once more in order to curb rising inflation.
Credit: AAP / BIANCA DE MARCHI/AAPIMAGE

1 min read

Published

Updated

Source: SBS


Skip to article content

2022 മെയിൽ പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയ റിസർവ് ബാങ്ക് ഈ വർഷത്തെ അവസാന വർദ്ധനവും ഇന്ന് പ്രഖ്യാപിച്ചു.

0.25 ശതമാനത്തിന്റെ വർദ്ധനവാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്.

ഈ വിലക്കയറ്റം എന്ന് കുറയും? റിസർവ് ബാങ്കിൻെറ പ്രവചനം ഇവിടെയറിയാം..

മെയിൽ 0.1 ശതമാനമായിരുന്ന ബാങ്കിംഗ് പലിശ നിരക്ക് ഇന്നത്തെ വർദ്ധനവോടെ 3.1 ശതമാനത്തിലേക്ക് ഉയർന്നു.

ബാങ്കുകൾ ഈ വർദ്ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറിയാൽ, അഞ്ച് ലക്ഷം ഡോളർ വീട് വായ്പയുള്ളവർക്ക് പ്രതിമാസ തിരിച്ചടവിൽ 75 ഡോളർ വർദ്ധനവുണ്ടാകും.

ഏപ്രിലിന് ശേഷം പ്രതിമാസ തിരിച്ചടവിൽ ഏകദേശം 910 ഡോളറാണ് അഞ്ച് ലക്ഷം ഡോളർ വായ്പയുള്ളവർക്ക് കൂടിയിരിക്കുന്നത്. 25 വർഷം വായ്പ ബാക്കിയുള്ളവർക്കാണ് ഈ കണക്കുകൾ.

ഈ വർഷത്തെ വർദ്ധനവ് മൂലമുള്ള പ്രതിസന്ധികൾ സാധാരണക്കാരെ ബാധിച്ചുതുടങ്ങിയിട്ടേയുള്ളൂ.

നിരവധിപ്പേർക്ക് 2023 ലായിരിക്കും ഇതുവരെയുള്ള വർദ്ധനവിന്റെ ആഘാതം കൂടുതൽ ബാധിക്കാൻ തുടങ്ങുക എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now