റോഡ റോബർട്ട്സ് AO: ഒരു രാഷ്ട്രത്തെ മാറ്റിമറിച്ച സാംസ്കാരിക പോരാളി

ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിലെ പ്രമുഖ വ്യക്തിത്വവും വിഡ്ജാബുൾ വിയാ-ബാൽ വനിതയുമായിരുന്ന ആൻറി റോഡ റോബർട്ട്സ് AO ക്ക് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. SBS എൽഡർ-ഇൻ-റെസിഡൻസ് പദവിയിലുണ്ടായിരുന്ന ആൻറി റോഡ റോബർട്ട്സിന് 66 വയസ്സായിരുന്നു. വളരെ അപൂർവമായ ഒരു തരം അണ്ഡാശയ കാൻസർ ബാധിച്ചതിനെ തുടർന്ന് ശനിയാഴ്ചയിരുന്നു അന്ത്യം. എഴുത്തുകാരി, അഭിനേത്രി, സംവിധായക, മാധ്യമ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ആൻറി റോഡ റോബർട്സിനെ രാജ്യം 2016-ൽ ഓർഡർ ഓഫ് ഓസ്‌ട്രേലിയ നൽകി ആദരിച്ചിരുന്നു.

A smiling middle-aged woman with long dark hair stands against a plain light background.

Federal Minister for Indigenous Australians, Malandirri McCarthy thanked Rhoda Roberts and her family for "being there for all us mob". Source: SBS

ആൻറി എന്ന പദവി ലഭിക്കുന്നതിന് വളരെ മുൻപ് തന്നെ സ്വന്തമായി ഒരു പാത വെട്ടിത്തെളിക്കേണ്ടിവരുമെന്ന് റോഡ റോബർട്സിന് അറിയാമായിരുന്നു.

'50 years ago, at 16. I was asked about my dream. I said I wanted to be a writer, a journalist. And I was told I was a dreamer."

എന്നാൽ വംശീയത അവളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുമെന്ന് അവളുടെ മാതാപിതാക്കൾ ഭയപ്പെട്ടു. അന്നവർക്ക് അറിയില്ലായിരുന്നു മകളായ റോഡ റോബർട്സിന് ഒന്നും അസാധ്യമാകില്ലെന്ന്. ഒരു ദിവസം അവരുടെ മകളോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി തന്നെ നേരിട്ട് നന്ദി പറയുമെന്നും അവർ പ്രതീക്ഷിച്ചില്ല. 2025 ഡിസംബറിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസി റോഡ റോബർട്സിന്റെ സംഭാവനകൾക്ക് പരസ്യമായി നന്ദി രേഖപ്പെടുത്തി.

"Rhoda, thank you so much. For everything you have created, inspired and shared. We honour your extraordinary career and the pathway you've carved for all who follow you."

എന്നാൽ ഇതിനെല്ലാം വളരെ മുൻപ് തന്നെ ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ റോഡ റോബർട്ട്സ് നഴ്സായി പരിശീലനം നേടിയിരുന്നു. ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ തുടക്കത്തിൽ ലണ്ടനിൽ ജോലി ചെയ്തു. പിന്നീട് പെർഫോമിങ് ആർട്സ് പഠിക്കുന്നതിനായി സിഡ്നിയിലേക്ക് മടങ്ങിയെത്തി. ടിവി ഷോകളിലും നാടകങ്ങളിലുമൊക്കെ വേഷങ്ങളും ചെയ്തു തുടങ്ങി.

"I saw you playing footy this afternoon.."

"You were being told lies"

"Let me tell you, we're on for a bit of a ride."

ഇക്കാലയളവിൽ പ്രൊഡ്യൂസർ, സംവിധായിക, അഭിനേത്രി എന്നീ സ്വപ്നങ്ങളെയെല്ലാം റോഡ റോബട്ട്സ് പിന്തുടർന്നു. പിന്നീട് അവരുടെ സ്വപ്നം മറ്റൊന്നായി മാറി. 1989ൽ ആദിമ വർഗ വിഭാഗത്തിൽ നിന്നുള്ള ഓസ്ട്രേലിയയിലെ ആദ്യത്തെ പ്രൈം ടൈം ടെലിവിഷൻ അവതാരകയായി റോഡ റോബർട്സ് മാറി.

"Good evening, I'm Rhoda Roberts... and I'm Michael Johnson. Welcome to First in Line.

By the time marches reached the local member's office, Barry Steggall, it became quite obvious and all too clear, the racist attitudes and racial division that had occurred in Swan Hill over the development site."

SBSൻറെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ആൻറി റോഡ റോബർട്സുമായി എസ്ബിഎസ് സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ഇതായിരുന്നു.

"Hearing those first radio shows that began at SBS and then walking into Milsons Point where we used to have our office and then going into that studio where so many groundbreaking shows were being put to air, was pretty astounding."

പ്രതീക്ഷകളെ മറികടന്ന് മുന്നേറിയ റോഡ റോബർട്സിന്റെ ജീവിതത്തിലെ ഒട്ടേറെ നേട്ടങ്ങളിൽ ഒന്നുമാത്രമായിരുന്നു ഇത്. നേട്ടങ്ങൾക്കിടയിലും റോഡ റോബർട്സിന്റെ ജീവിതത്തിലേക്കും ദുരന്തം ക്ഷണിക്കപ്പെടാതെ കടന്നുവന്നു. 1998ൽ റോഡ റോബർട്സിന്റെ ഇരട്ട സഹോദരിയായിരുന്ന ലോയിസ് കൊല്ലപ്പെട്ടു. ന്യൂ സൗത്ത് വെയിൽസിലെ ലിസ്മോറിനടുത്ത് യാത്ര ചെയ്യുന്നതിനിടെ ഇവരെ കാണാതായി. ലോയിസിന്റെ കൊലയാളിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനുശേഷം റോഡയും ലോയിസിന്റെ അമ്മയും ചേർന്നാണ് ലോയിസിന്റെ കുട്ടികളെ വളർത്തിയത്.

ഓസ്ട്രേലിയയിലെ ആദിമ വർഗ വിഭാഗത്തിന്റെ ആദ്യത്തെ നാടക കമ്പനിയുടെ സഹസ്ഥാപകയും ഫെസ്റ്റിവൽ ഓഫ് ഡ്രീമിങ്ങിന്റെ സ്ഥാപകയുമായിരുന്നു ആൻറി റോഡ. ഒരു പതിറ്റാണ്ടോളം സിഡ്നി ഒപേറ ഹൗസിന്റെ ഫസ്റ്റ് നേഷൻസ് പ്രോഗ്രാമിന്റെ ചുമതലയും അവർ വഹിച്ചു. സിഡ്നി ഒളിമ്പിക്സിനായി രൂപപ്പെടുത്തിയ നൃത്ത ശില്പവും റോഡ റോബർട്സിന് ആഗോള ശ്രദ്ധ നേടി നൽകി.

റോഡ റോബർട്സ് എപ്പോഴും ഒരു സ്വപ്നാടകയായിരുന്നു. അവൾ തന്റെയും തൻറെ ജനങ്ങളുടെയും സ്വപ്നങ്ങൾ ലോകത്തോട് പങ്കുവെച്ചു. അഭിമാനിയായ ഒരു വിജാബൂൾ വിയാബാൽ ബഞ്ചാലുങ് വനിത കൂടിയായിരുന്നു റോഡ റോബർട്സ്. അവർ ചെയ്തിരുന്ന എല്ലാത്തിന്റെയും കാതൽ അവരുടെ പൈതൃകമായിരുന്നു. ഒരു സംവിധായിക എന്ന നിലയിലും അവർ തൻറെ പൈതൃകം ഉയർത്തിക്കാട്ടി.

"I was able to employ language interpreters, and we were able to translate one of the most studied plays in the western world, Waiting for Godot, or Nundalaya Godot Gay into the Bundjalong language. And for me, that was something that had never been done."

2016ൽ ഓർഡർ ഓഫ് ഓസ്ട്രേലിയ ലഭിച്ചതിനുശേഷവും അതിനു മുൻപും ആദിമ വർഗ വിഭാഗത്തിന് പുതിയൊരു സാംസ്കാരിക അടിത്തറ സൃഷ്ടിക്കുന്നതിനായി റോഡ റോബർട്സ് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. അതിൽ എടുത്തുപറയേണ്ടത് Welcome to Country യാണ്. പൊതുപരിപാടികളിൽ ആദിമ വർഗ വിഭാഗത്തിന് അംഗീകാരം നൽകുന്ന പാരമ്പര്യം ആരംഭിച്ചതിനും Welcome to country എന്ന പേര് നൽകിയതിനും പിന്നിൽ റോഡ റോബർട്സാണ്.

ഒരു പരിപാടിയുടെ തുടക്കത്തിൽ നടക്കുന്ന Welcome to country ചടങ്ങിൽ, രാജ്യത്തെ പരമ്പരാഗത രക്ഷാധികാരികളാണ് മറ്റുള്ളവരെ ഔപചാരികമായി രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത്.

1980 കളിൽ റോഡ റോബർട്സ് Aboriginal National Theatre Trust നടത്തിയിരുന്ന കാലത്താണ് Welcome to country തുടങ്ങിയത്. ഇത് ഒരു പ്രോട്ടോക്കോൾ ആയി അവതരിപ്പിക്കുവാൻ അവർ ആഗ്രഹിച്ചു. SBS ന്റെ Elder in residence പദവി കൂടി റോഡ റോബർട്സ് AO വഹിച്ചിരുന്നു. ആദിമവർഗ ഓസ്ട്രേലിയക്കാർക്ക് ഒരു പുതിയ യുഗം ഉയർന്നുവരുന്നുണ്ടെന്ന് 2022 ൽ N-I-TV യുമായി സംസാരിക്കവേ റോഡ റോബർട്സ് പറഞ്ഞു.

"We are actually being heard. We have platforms now where we can voice our opinions. And I guess, you know, we wanted to report news like every other news service, of course. You know, here has to be a certain distance, there has to be the story told and the balance of the story. But I think now, more and more Australians are coming, or becoming aware that First Nations culture is a thriving culture. It is ancient, but it also fits in this world."

എഴുത്തുകാരി,പത്രപ്രവർത്തക തുടങ്ങിയ സ്വപ്നങ്ങൾക്കൊപ്പം ആൻറി റോഡ 2025 ൽ 'My cousin Frank' എന്ന ഏകാംഗ നാടകവും അരങ്ങിലെത്തിച്ചു. ഒളിമ്പിക്സിൽ ഓസ്ട്രേലിയ പ്രതിനിധീകരിച്ച ആദ്യത്തെ ആദിമവർഗ താരത്തിനുള്ള ആദരാഞ്ജലി കൂടിയായിരുന്നു ഈ ഷോ. 2025 ൽ നടന്ന ഈ ഷോയെപ്പറ്റി റോഡയുടെ പ്രിയപ്പെട്ട കുട്ടികളും അവരുടെ പങ്കാളിയും നൽകിയ റിവ്യൂ ഇങ്ങനെയായിരുന്നു.

"It means just so much, for our people and our family.

"Mum has always been, kindness, always be kind. And sometimes I've been like, 'no you've got to stand up to people. Don't let people walk all over you'. But at this stage, I see what her kindness has brought her.

"It's just a beautiful play, those aboriginal stories are amazing. I couldn't be more proud of her."

ധീരവും, ദീർഘവിക്ഷണവും ഉള്ള നേതൃത്വത്തിലൂടെയും, ഉറച്ച ബോധ്യത്തിലൂടെയും, ആഴത്തിലുള്ള സാംസ്കാരിക ബോധത്തിലൂടെയും റോഡ റോബർട്സ് ഓസ്ട്രേലിയൻ ആദിമ വർഗ വിഭാഗത്തിന് നേതൃത്വം നൽകിയെന്ന് SBS ചെയർ ഡോക്ടർ നിക്കോളാസ് പാപ്പാസ് AM അനുസ്മരണ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. റോഡ റോബർട്സിന്റെ പ്രവർത്തനം ഓസ്ട്രേലിയയുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിൽ

ഒരു മുദ്ര പതിപ്പിച്ചു. സംസ്കാരം, സമഗ്രത, ലക്ഷ്യം എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് ഒരു മാനദണ്ഡം സ്ഥാപിക്കുവാൻ റോഡ റോബർട്സിന് സാധിച്ചു.

ആദിമ വർഗ സംസ്കാരങ്ങളും ഓസ്ട്രേലിയയുടെ സമകാലിക ബഹുസ്വരതയും തമ്മിലുള്ള ബന്ധം റോഡ റോബർട്സ് ശക്തിപ്പെടുത്തിയെന്നും SBS ൽ അവരുണ്ടാക്കിയ കാഴ്ചപ്പാടുകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും ഡോക്ടർ നിക്കോളാസ് പാപ്പാസ് AO പറഞ്ഞു.

വരും വർഷങ്ങളിൽ SBS നെറ്റ്‌വർക്കിനെയും വിശാലമായ കലാ-മാധ്യമ മേഖലയും റോഡ റോബർട്സിന്റെ സ്വാധീനം നയിക്കുമെന്നും ഡോക്ടർ നിക്കോളാസ് പാപ്പാസ് AM അനുസ്മരിച്ചു.

ശനിയാഴ്ച അന്തരിച്ച ആൻറി റോഡ റോബർട്സ് AO യെ പറ്റിയുള്ള പ്രത്യേക റിപ്പോർട്ടാണ് ആണ് നിങ്ങൾ ഇതുവരെ വായിച്ചത്. SBS News ലെ കമിലെ ബിയാച്ചിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.


5 min read

Published

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now