SKIP TO MAIN CONTENT

സെൻസസ് വെബ്സൈറ്റിനു നേരേയുണ്ടായത് സൈബർ ആക്രമണം; വിവരങ്ങൾ സുരക്ഷിതമെന്ന് അധികൃതർ

ഓസ്ട്രേലിയൻ സെൻസസിൻറെ വെബ്സൈറ്റിനു നേരേ സൈബർ ആക്രമണമുണ്ടായതായി ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.

Screengrab obtained Tuesday, Aug 9, 2016 of the Australian Government's census website
Screengrab obtained Tuesday, Aug 9, 2016 of the Australian Government's census website Source: AAP

1 min read

Published

By ദീജു ശിവദാസ്

Source: AAP


Skip to article content

"അതൊരു ആക്രമണമായിരുന്നു"

ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ ഡേവിഡ് കാലിഷ് എ ബി സിയോട് വെളിപ്പെടുത്തി. 

എവിടെ നിന്നാണ് ഈ ഹാക്കിംഗ് ശ്രമമുണ്ടായത് എന്നറിയാൻ ഓസ്ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റിൻറെ സഹായത്തോടെ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 

മുന്പ് ഓസ്ട്രേലിയൻ സർക്കാരിൻറെ പല വെബ്സൈറ്റുകളും ചൈനീസ് ഹാക്കർമാർ ആക്രമിച്ചിരുന്നു. 

സെൻസസ് ദിനമായിരുന്ന ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ നിരവധി ആക്രമണ ശ്രമങ്ങളുണ്ടായിരുന്നെങ്കിലും, അതെല്ലാം എ ബി എസിൻറെ സൈബർ ടീം ഫലപ്രദമായി തടഞ്ഞിരുന്നു. 

പക്ഷേ വൈകുന്നേരം ഏഴു മണിയോടെ ആക്രമണങ്ങൾ കൂടി. ഇതോടെയാണ് ജനങ്ങൾക്ക് വെബ്സൈറ്റ് ലഭിക്കാതായത്. വൈകാതെ എ ബി എസ് വെബ്സൈറ്റ് പ്രവർത്തനം നിർത്തിവച്ചു.

അതേസമയം,  ഇതുവരെ സെൻസസിൽ പങ്കാളികളായവരുടെയെല്ലാം വിവരങ്ങൾ സുരക്ഷിതമാണെന്നും ഡേവിഡ് കാലിഷ് ഉറപ്പു നൽകി. 

പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ഉൾപ്പെടെയുള്ളവർ സെൻസസ് ഫോം പൂരിപ്പിച്ചിരുന്നു. ഈ വിവരങ്ങൾ ചോർന്നിട്ടില്ല എന്നാണ് എ ബി എസ് അറിയിച്ചത്. 

സെൻസസ് വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് നേരത്തേ തന്നെ നിരവധി പേർ ആശങ്കകളുയർത്തിയിരുന്നെങ്കിലും, അത്തരം ആശങ്കകളുടെ ആവശ്യമില്ല എന്നായിരുന്നു എ ബി എസ് നിലപാട്. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now