അഡലൈഡിലുള്ള രണ്ടു വയസ്സുകാരൻ ബ്രോഡി അറ്റ്കിൻസൻ ആണ് 21 സെക്കന്റ് കൊണ്ട് വീടിന്റെ പരിസരത്തുള്ള നീന്തൽ കുളത്തിലേക്കുള്ള ഗേറ്റിൽ വലിഞ്ഞുകയറി അതിന് മുകളിലെ പൂട്ട് തുറന്നത്.
മറ്റു മാതാപിതാക്കൾക്ക് ഒരു മുന്നറിയിപ്പ് നൽകുക എന്ന ഉദ്ദേശത്തോടെ ഈ കുട്ടിയുടെ അമ്മ വെൻഡി അറ്റ്കിൻസൻ ഈ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ഇതോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ വൈറലായത്.
സൗത്ത് ഓസ്‌ട്രേലിയയിലെ നിയമ പ്രകാരം നീന്തൽ കുളത്തിന് ചുറ്റുമുള്ള ഗേറ്റിന് 1.2 മീറ്റർ ഉയരം നിർബന്ധമാണ്. മാത്രമല്ല രണ്ടു കമ്പികൾക്കിടയിൽ 10 സെന്റിമീറ്റർ അകലമേ പാടുള്ളൂ. എന്നാൽ ഇതിലും ഉയരം കൂടിയ, അതായത് 1.4 മീറ്റർ ഉയരമുള്ള, ഗേറ്റാണ് ഈ രണ്ടു വയസ്സുകാരൻ അനായാസേന വലിഞ്ഞു കയറി പൂട്ട് തുറന്നത് .
ഇത്തരത്തിലുള്ള അപകടസാധ്യത കൂടുതലാണെന്നും എല്ലാ മാതാപിതാക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കുട്ടിയുടെ അമ്മ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി.
വെള്ളത്തിൽ മുങ്ങിയുള്ള മരണങ്ങൾ ഏറെയുണ്ടാകുന്ന രാജ്യമാണ് ഓസ്ട്രേലിയ.
ജൂലൈ 2015 മുതൽ ജൂൺ 2016 വരെയുള്ള കണക്കുകൾ പ്രകാരം ഏതാണ്ട് 280 പേരാണ് ഓസ്‌ട്രേലിയയിൽ മുങ്ങി മരിച്ചത്.
Share


