SKIP TO MAIN CONTENT

സാം വധക്കേസ്: ശിക്ഷാവിധി ചോദ്യം ചെയ്ത് സോഫിയയും മേൽക്കോടതിയിൽ

മെൽബൺ സാം എബ്രഹാം വധക്കേസിലെ വിചാരണക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് സാമിന്റെ ഭാര്യ സോഫിയ സാം മേൽക്കോടതിയെ സമീപിച്ചു. കാമുകൻ അരുൺ കമലാസനൻ അപ്പീൽ അപേക്ഷ നൽകിയതിനു പിന്നാലെയാണ് സോഫിയയും അപേക്ഷ സമർപ്പിച്ചത്.

Cyanide murder case
Source: Supplied

1 min read

Published

Updated

By Deeju Sivadas, Salvi Manish


Skip to article content

സാം എബ്രഹാമിനെ സോഫിയയും അരുണും ചേർന്ന് സയനൈഡ് കൊടുത്തു കൊലപ്പെടുത്തി എന്ന കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. അരുണിന് 27 വർഷവും സോഫിയയ്ക്ക് 22 വർഷവുമാണ് ശിക്ഷ വിധിച്ചത്. 

സോഫിയയ്ക്ക് 18 വർഷവും അരുണിന് 23  വർഷവും കഴിഞ്ഞു മാത്രമേ പരോൾ ലഭിക്കാനും അർഹതയുള്ളൂ എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. 

ഈ വിധി ചോദ്യം ചെയ്താണ് സോഫിയ അപ്പീൽ കോടതിയെ സമീപിച്ചിരിക്കുന്നത്. അപ്പീൽ സമർപ്പിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അപേക്ഷ സോഫിയ കോടതിയിൽ ഫയൽ ചെയ്തു. 

സമാനമായ അപേക്ഷ അരുൺ കമലാസനനും കഴിഞ്ഞയാഴ്ച നൽകിയിരുന്നു.

ഈ അപേക്ഷകളില്‍ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് പ്രോസിക്യൂഷനും മറുപടി നല്‍കിയ ശേഷമായിരിക്കും കോടതി അവ പരിഗണിക്കുക.

സാധാരണ രീതിയില്‍ ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കാതെ, രേഖാമൂലമുള്ള അപേക്ഷയും മറുപടിയും മാത്രം പരിശോധിച്ചാണ് അപ്പീല്‍ അനുവദിക്കണോ എന്ന കാര്യം കോടതി തീരുമാനിക്കുന്നത്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now