Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

സ്വവര്‍ഗ്ഗ വിവാഹം: പോസ്റ്റല്‍ വോട്ടെടുപ്പ് നടത്താന്‍ ഹൈക്കോടതി അനുമതി

സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമോ എന്ന കാര്യത്തില്‍ പോസ്റ്റല്‍ ജനഹിത പരിശോധന നടത്തുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി തള്ളി. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന് പോസ്റ്റല്‍ സര്‍വേ നടപടികളുമായി മുന്നോട്ടുപോകാമെന്ന്‌ ഹൈക്കോടതി ഫുള്‍ ബഞ്ച് ഉത്തരവിട്ടു.

High Court ruling on same-sex marriage postal survey due Thursday
Source: AAP

122 മില്യണ്‍ ഡോളര്‍ മുടക്കി പോസ്റ്റല്‍ ജനഹിത പരിശോധന അഥവാ പോസ്റ്റല്‍ സര്‍വേ നടത്താനാണ് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിക്കുന്ന സംഘടനകളായിരുന്നു ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ഇത്തരമൊരു പോസ്റ്റല്‍ സര്‍വേ അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്നും അതിനാല്‍ അതിനായി ഇത്രയും തുക ചെലവാക്കുന്നത് നിയമപരമല്ല എന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചില്ല.

കോടതി വിധി വന്ന സാഹചര്യത്തില്‍, മുന്‍ നിശ്ചയപ്രകാരം സെപ്റ്റംബര്‍ 12 മുതല്‍ ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ബാലറ്റ് പേപ്പറുകള്‍ അയച്ചു തുടങ്ങും.

വോട്ടവകാശമുള്ള  ഓസ്‌ട്രേലിയന്‍ പ ൗരന്‍മാര്‍ക്കാണ് ഈ  ബാലറ്റ് ലഭിക്കുക. ഇതില്‍ യെസ് എന്നോ നോ എന്നോ രേഖപ്പെടുത്തി നവംബര്‍ ഏഴിനകം തിരിച്ചയക്കണം. നവംബര്‍ 15നായിരിക്കും ഫലം അറിയുക.

എന്നാല്‍ ഈ സര്‍വേയില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധിതമല്ല.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


1 min read

Published

Updated

Presented by SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now