വിക്ടോറിയയിലെയും ന്യൂ സൗത്ത് വെയിൽസിലെയും വൂൾവർത്സിലും ഐ ജി എ യിലും വിറ്റ മുട്ടകളാണ് തിരിച്ചു വിളിച്ചത്.
മെയ് ഒമ്പത് വരെ ഉപയോഗിക്കാവുന്ന സിനർജി പ്രൊഡ്യൂസിന്റെ 12 മുട്ടകളുടെയും ആറ് മുട്ടകളുടെയും കാർട്ടണുകൾ ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) തിങ്കളാഴ്ച തിരിച്ചു വിളിച്ചു.
ഈ മുട്ടകളിൽ സാൽമൊണല ബാക്റ്റീരിയ ഉണ്ടാകാമെന്നും അതിനാൽ ഉപഭോക്താക്കൾ ഇവ ഭക്ഷിക്കരുതെന്നും ACCC മുന്നറിയിപ്പ് നൽകി.
ഇവ വാങ്ങിയ സ്റ്റോറുകളിൽ നൽകി പണം തിരികെ വാങ്ങാവുന്നതാണെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ മാസമാണ് മാർച്ച് 20 മുതൽ ഏപ്രിൽ 29 വരെ ഉപയോഗിക്കാവുന്ന വിക്ടോറിയൻ ഫ്രഷ്, ലോഡോൺ വാലി എന്നീ ബ്രാൻഡുകളുടെ മുട്ടകൾ ACCC തിരിച്ചു വിളിച്ചത്.
ഇതേതുടർന്ന് ആയിരക്കണക്കിന് കോഴികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മുട്ടകൾ തിരിച്ചു വിളിക്കുന്നത്.
ഏതെങ്കിലും ദേശാടന കിളികളിൽ നിന്നാകാം ബാക്റ്റീരിയ ബാധ പടർന്നതെന്ന് ഓസ്‌ട്രേലിയയിലെ മുട്ട കർഷകരുടെ വക്താവ് ജോൺ കവാർഡ് പറഞ്ഞു.