ഇംഗ്ലീഷിനു പുറമേ മറ്റു ഭാഷകളും പഠിക്കുന്ന കുട്ടികള്‍ക്കായിട്ടായിരുന്നു മത്സരം. എന്തുകൊണ്ട് മറ്റു ഭാഷകള്‍ ഇഷ്ടപ്പെടുന്നു, പഠിക്കുന്നു എന്ന കാര്യം ചിത്രങ്ങളിലൂടെയോ സന്ദേശങ്ങളിലൂടെയോ അറിയിക്കാനായിരുന്നു മത്സരം.
കമ്മ്യൂണിറ്റി ലാംഗ്വേജസ് ഓസ്ട്രേലിയയ്ക്ക് കീഴില്‍ മലയാളം സ്കൂളുകള്‍ ഇല്ലാത്തതിനാല്‍, തമിഴ് സ്കൂളുകളുടെ കൂട്ടത്തിലാണ് വൈഗ മത്സരിച്ചത്. മലയാളത്തിനൊപ്പം തമിഴും പഠിക്കുന്ന വൈഗ, രണ്ടു ഭാഷകളും ഒരുപോലെ കൈകാര്യം ചെയ്യുന്നുണ്ട്.
വൈഗ വരച്ച് അയച്ച ചിത്രം ഇതാണ്.
കോയമ്പത്തൂര്‍ സ്വദേശി കാര്‍ത്തികാണ് വൈഗയുടെ അച്ഛന്. പാലക്കാട് സ്വദേശി ജയപ്രഭയാണ് അമ്മ.

Source: SBS
ഇരുപതിനായിരത്തോളം പേര് പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍ നിന്നാണ് ജൂനിയര്‍ പ്രൈമറി, സെക്കന്ററി, സീനിയര്‍ കാറ്റഗറികളിലായി 72 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ഈ ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ എസ് ബി എസ് പാനല്‍ ഓരോ വിജയികളെയും, പൊതുജനങ്ങളുടെ വോട്ടിലൂടെ പീപ്പിള്‍ ചോയ്സ് അവാര്‍ഡ് വിജയികളെയും തെരഞ്ഞെടുത്തു.
ഇതില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഏറ്റവുമധികം വോട്ടു നേടിയാണ് വൈഗ പീപ്പിള്‍ ചോയ്സ് അവാര്‍ഡിന് അര്‍ഹയായത്.
ഒക്ടോബര്‍ എട്ടിന് സിഡ്നിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
വൈഗയുമായുള്ള അഭിമുഖം

SBS ദേശീയ ഭാഷാ മത്സരം: ഫൈനൽ റൌണ്ടിൽ ഒരു മലയാളി ബാലികയും