എഴുത്തിന്റെ ലോകത്ത് സജീവമാകാൻ ആഗ്രഹിക്കുന്നവർക്ക്, അവരുടെ വാക്കുകളും ചിന്തകളും പ്രതിഫലിപ്പിക്കാൻ ഒരിടം.
അതാണ് SBS Voices ഒരുക്കുന്ന Emerging Writers’ മത്സരം.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിന്റെ ശബ്ദമാണ് SBS Voices എന്ന ഓൺലൈൻ പ്ലാറ്റ്ഫോം. മിക്കപ്പോഴും മറ്റൊരു മാധ്യമത്തിലും ഇടം കിട്ടാത്ത കഥകൾ എത്തിക്കുന്ന പ്ലാറ്റ്ഫോം.
ഓസ്ട്രേലിയയിലെ എഴുത്തിന്റെ ലോകത്തേക്ക് കുടിയേറ്റ സമൂഹത്തിൽ നിന്നുള്ളവർക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് SBS Voices ഈ രചനാ മത്സരം സംഘടിപ്പിക്കുന്നത്.
ആർക്ക് പങ്കെടുക്കാം
18 വയസിനു മേൽ പ്രായമുള്ള പുതിയ എഴുത്തുകാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നത്.
ഇതുവരെയും പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചവരാകരുത്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ വളർന്നുവന്നതിനെക്കുറിച്ച് (Growing up in diverse Australia), ആയിരത്തിനും രണ്ടായിരത്തിനും ഇടയിലുള്ള വാക്കുകളിലാണ് എഴുതേണ്ടത്.
ഇംഗ്ലീഷിലായിരിക്കണം രചനകൾ.
ഒന്നാം സമ്മാനം നേടുന്ന രചനയ്ക് $5,000 ആയിരിക്കും സമ്മാനം. എസ് ബി എസ് വോയിസസ് വെബ്സൈറ്റിൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്യും.
രണ്ടാം സമ്മാനം നേടുന്ന രചനയ്ക്ക് 3,000 ഡോളറും, പ്രത്യേക പരാമർശം നേടുന്ന രണ്ടു രചനകൾക്ക് 1,000 ഡോളർ വീതവും ലഭിക്കും. തെരഞ്ഞെടുക്കുന്ന എല്ലാ രചനകളും എസ് ബി എസ് വോയിസസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സെപ്റ്റംബർ 15 വരെയാകും രചനകൾ സമർപ്പിക്കാൻ കഴിയുക. നവംബറിൽ വിജയകിളെ പ്രഖ്യാപിക്കും.
പ്രമുഖ എഴുത്തുകാരിയും, 2019ലെ മൈൽസ് ഫ്രാങ്ക്ലിൻ പുരസ്കാരം നേടിയ നോവലിസ്റ്റുമായ മെലീസ ലൂക്കാഷെങ്കോ, എഴുത്തുകാരനും ഡോക്യുമെന്ററി നിർമ്മാതാവുമായ ബെഞ്ചമിൻ ലോ എന്നിവരാണ് ജഡ്ജിമാർ.
More about the SBS Emerging Writers’ Competition
Competition dates:
Entries are open from 15 August – 15 September 2020.
How to enter:
Writers (Australians aged 18+, yet to be published authors of a book) will be asked to submit a first-person memoir piece on the topic of ‘Growing up in diverse Australia’. All entries must be submitted in English. Go to www.sbs.com.au/writers for more information, and for the competition Terms & Conditions.
Prizes:
The winner will be awarded $5000 to support the development of their storytelling. A $3000 prize will be awarded for second place, and $1000 each for two honourable mentions. Winners and runners up will be published on the SBS Voices website.
Melissa Lucashenko is an acclaimed Goorie author of Bundjalung and European heritage. Her novel, Mullumbimby, won the 2013 Queensland Literary Awards for Best Fiction and her sixth novel, Too Much Lip, won the 2019 Miles Franklin award. Melissa is also a Walkley Award winner for her non-fiction work, and a founding member of human rights organisation Sisters Inside.
Benjamin Law is the author of The Family Law, Gaysia: Adventures in the Queer East and editor of Growing Up Queer in Australia. Benjamin created and co-wrote the award-winning SBS TV series The Family Law, based on his memoir, and his debut play Torch the Place.
About SBS Voices
SBS Voices is an online platform which provides a voice for, and champions, emerging writers from diverse backgrounds in Australia, particularly women. It aims to foster a sense of belonging for all Australians, by celebrating the unique stories of Australia’s emerging writers.
SBS Voices has a mission of raising the voices of marginalised Australians with a focus on first person, memoir-style content and video. In the past two years, SBS Voices is proud to have published more than 100 new writers, sharing their unique stories and perspectives with all Australians. Many of those writers had never been published before.
SBS Voices has a successful partnership with Sweatshop, a diverse writers’ collective in Parramatta, Sydney, now in its third year. It has also developed an Asian-Australian Emerging Writers project edited by Candice Chung, and a Muslim women writers’ series edited by Sarah Malik.