1. ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം
മഹാമാരി കാലത്ത് ഓസ് ട്രേലിയയിലെ അവശ്യ മേഖലകളിൽ ജോലി ചെയ്തിരുന്നവർക്ക് പെർമനന്റ് റെസിഡൻസിയിലേക്ക് നയിക്കുന്ന (permanent residency pathway) രീതിയിലുള്ള വിസ സംബന്ധമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു.
2. പുകവലിക്കുന്നവരിൽ കൊവിഡ് ബാധ രൂക്ഷമാകാം: പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ടാസ്മേനിയയിലുള്ള മലയാളി ശാസ്ത്രജ്ഞൻ ഡോ മാത്യു ഈപ്പൻ കൊവിഡ് മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത് നടത്തിയിട്ടുള്ള പഠനത്തിന്റെ കണ്ടെത്തലുകളെക്കുറിച്ച് വിശദീകരിക്കുന്നു.
3. കാത്തിരിപ്പിന് വിരാമം: ഡിസംബർ 1 മുതൽ സ്‌കിൽഡ് വിസക്കാർക്കും വിദ്യാർത്ഥികൾക്കും ഓസ്‌ട്രേലിയയിൽ എത്താം
ഓസ്‌ട്രേലിയ ഡിസംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറക്കും. ഇതോടെ സ്‌കിൽഡ് വിസയിലുള്ളവർക്കും, രാജ്യാന്തര വിദ്യാർത്ഥികൾക്കും ഉൾപ്പടെയുള്ളവർക്ക് രാജ്യത്തേക്ക് തിരിച്ചെത്താമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
4. യാത്രാ നിയന്ത്രണങ്ങൾ വിവാഹം മുടക്കുന്നു; നിശ്ചയിച്ച വിവാഹം പല തവണ മാറ്റേണ്ടി വന്നതിനെക്കുറിച്ച് മലയാളി വിദ്യാർത്ഥികൾ
യാത്രാ നിയന്ത്രണങ്ങൾ മൂലം നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റിവെക്കെണ്ടി വന്ന നിരവധി അന്താരാഷ്ട്രവിദ്യാർത്ഥികൾ ഓസ്ട്രേലിയയിലുണ്ട്. നിരവധി തവണ മാറ്റി വെക്കേണ്ടിവന്ന വിവാഹത്തെകുറിച്ചും, അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെപറ്റിയും മലയാളി വിദ്യാർത്ഥികൾ വിശദീകരിക്കുന്നത് കേൾക്കാം
5. വീണ്ടും കളിക്കളത്തിലേക്ക്: ഇടവേളക്ക് ശേഷം കായിക വിനോദങ്ങൾക്ക് തുടക്കമിട്ട് സിഡ്‌നി-മെൽബൺ മലയാളികൾ
മാസങ്ങൾ നീണ്ട ലോക്ക്ഡൗണുകൾക്ക് ശേഷം മെൽബണും സിഡ്നിയും വീണ്ടും സജീവമായിരിക്കുകയാണ്. കുട്ടികളും മുതിർന്നവരുമെല്ലാം ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്കുള്ള തിരിച്ചുവരവിന്റെ ആവേശത്തിലാണ്. വിനോദ പരിപാടികളിൽ വീണ്ടും സജീവമാകാൻ കഴിയുന്നതിന്റെ ആവേശം പങ്കുവക്കുകയാണ് ചില ഓസ് ട്രേലിയൻ മലയാളികൾ