1. കുടുംബാംഗങ്ങളെ എങ്ങനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാം? ഫാമിലി സ്ട്രീം വിസകളെക്കുറിച്ച് എല്ലാം...
ഈ വർഷത്തെ ഓസ്ട്രേലിയൻ കുടിയേറ്റ വിസകളുടെ പകുതിയോളവും നീക്കിവച്ചിരിക്കുന്നത് ഫാമിലി സ്ട്രീം വിസകൾക്കാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനുള്ള വിസ. ഏതെല്ലാം വിസകളാണ് ഇത്തരത്തിൽ ലഭിക്കുകയെന്നും, ഓരോ വിസയ്ക്കായും എത്ര കാലം കാത്തിരിക്കണമെന്നും കേൾക്കാം...
2. ഓസ്ട്രേലിയയിൽ ആദ്യമായി ആഭ്യന്തര യാത്രക്ക് കൊവിഡ് വാക്സിൻ നിർബന്ധിതമാകുന്നു
ന്യൂ സൗത്ത് വെയിസിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം നല്കുകയുള്ളുവെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ പ്രീമിയർ അറിയിച്ചു.
3. മാറിമറിയുന്ന സർക്കാർ നിർദ്ദേശങ്ങൾ: കൊവിഡ് വാക്സിൻ എടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടോ?
കൊവിഡ് വാക് സിനേഷനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിൽ സർക്കാർ നിരവധി തവണ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത് വാക് സിനെടുക്കുന്നതിൽ ആശയക്കുഴപ്പവും ഒപ്പം ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടോ?
4. മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഈയാഴ്ച തുടങ്ങും; മേളയിൽ 7 മലയാള ചിത്രങ്ങൾ
ഈ വർഷത്തെ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റ് 15ന് ആരംഭിക്കും. മേളയിൽ ഏഴ് മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഐ എഫ് എഫ് എം സംഘാടകർ അറിയിച്ചു.
5. കൊവിഡ് ബാധിക്കുന്നതിൽ പത്തിലൊരാൾക്കും ദീർഘകാല പ്രശ്നങ്ങൾ: ‘ലോംഗ് കൊവിഡി’നെക്കുറിച്ച് അറിയാം
മാസങ്ങളോ, വർഷങ്ങളോ, ചിലപ്പോൾ ജീവിതകാലം മുഴുവനുമോ ബാക്കി നിൽക്കുന്ന പ്രശ്നങ്ങളെ ലോംഗ് കൊവിഡ് എന്നാണ് WHO വിശേഷിപ്പിക്കുന്നത്. ലോംഗ് കൊവിഡിനെക്കുറിച്ചും, ഓസ്ട്രേലിയയിലെ ഇതിന്റെ സാഹചര്യം എന്താണെന്നും കേൾക്കാം.