1. വിദേശതൊഴിലാളികൾ കുറഞ്ഞു: ഓസ്ട്രേലിയൻ ഫാമുകളിൽ കൂടുതൽ തൊഴിലവസരങ്ങൾ
ഓസ് ട്രേലിയയിലേക്ക് വിദേശത്ത് നിന്നുള്ള യാത്രക്കാരുടെ വരവ് നിന്നതോടെ കൃഷിയിടങ്ങളിൽ ജോലിക്കാരുടെ കുറവ് നേരിടുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ പിന്തുണയോടെ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
2. മൂന്നു വയസ്സുകാരന്റെ ഓസ്ട്രേലിയൻ മടക്കയാത്ര
രാജ്യാന്തര അതിർത്തികൾ അടച്ചതിനെത്തുടർന്ന് ഓസ് ട്രേലിയിലുള്ള മാതാപിതാക്കൾക്കൊപ്പം തിരിച്ചെത്താൻ കഴിയാതെ ഒരു വർഷത്തിലേറെയായി കേരളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഈ മൂന്ന് വയസ്സുകാരൻ. പ്രത്യേക അനുമതിയോടെ കേരളത്തിൽ നിന്ന് ഓസ് ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന മറ്റൊരു മലയാളി കുടുംബത്തോടൊപ്പം ഡേവിഡ് ഓസ് ട്രേലിയയിൽ തിരിച്ചെത്തി.
3. പ്രസവകാലത്ത് സഹായിക്കാൻ ആരുമില്ലാതെ യുവ മലയാളി കുടുംബങ്ങൾ
അച്ഛനമ്മമാരുടെ സഹായമില്ലാതെ പ്രസവാനന്തര ശുശ്രൂഷകളും ശരിയായ വിശ്രമവുമൊന്നും ലഭിക്കാൻ കഴിയാത്തതിന്റെ മാനസിക ബുദ്ധിമുട്ടിലാണ് കൊറോണക്കാലത്ത് അമ്മമാരായ പലരും. ഈ പ്രതിസന്ധി ഘട്ടം ഇവർ എങ്ങനെ തരണം ചെയ്തു എന്നതിനെക്കുറിച്ച് കേൾക്കാം
4. നാടൻ രീതിയിൽ ഒരു ലോബ്സ്റ്റർ പാചകക്കുറിപ്പ്
ഓസ് ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ഇപ്പോൾ ലോബ്സ്റ്റർ സുലഭമാണ്. ലോബ്സ്റ്റർ നാടൻ രീതിയിൽ എങ്ങനെ തയ്യാറാക്കാം
5. സ്കൂൾ ബാങ്കിംഗ് പദ്ധതി വിപണന തന്ത്രമെന്ന് ASIC റിപ്പോർട്ട്
കുട്ടികളെ സമ്പാദ്യമാർഗ്ഗങ്ങൾ പഠിപ്പിക്കാൻ എന്ന പേരിലുള്ള സ്കൂൾ ബാങ്കിംഗ് പദ്ധതി ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നില്ലെന്ന് ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആന്റ് ഇൻവെസ്റ്റ്മെനറ് കമ്മീഷൻ (ASIC) കണ്ടെത്തി.