1. രാജ്യാന്തര അതിർത്തി തുറക്കൽ: പ്രതീക്ഷയുടെ ചിറകിലേറി ഓസ്ട്രേലിയൻ മലയാളികൾ
അന്താരാഷ്ട്ര അതിർത്തികൾ നവംബറിൽ തുറക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ പ്രഖ്യാപനത്തോട് വിവിധ സാഹചര്യങ്ങളിലുള്ള മലയാളികളുടെ പ്രതികരണങ്ങൾ കേൾക്കാം.
2. രക്തദാതാക്കളുടെ കുറവ്: കൈത്താങ്ങായി ഫ്രേസർ കോസ്റ്റ് മലയാളി കൂട്ടായ്മ
ക്വീൻസ്ലാന്റിലെ ഫ്രേസർ കോസ്റ്റിലുള്ള മലയാളികൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൈത്താങ്ങായതിന്റെ വിവരങ്ങൾ കേൾക്കാം.
3. മലയാളത്തിൽ ആദ്യാക്ഷരം കുറിക്കാം: കുരുന്നുകൾക്കായി ഓസ്‌ട്രേലിയൻ മലയാളിയുടെ പാഠപുസ്തകം
മൂന്ന് വയസിൽ താഴെയുള്ള കുട്ടികളെ എളുപ്പത്തിൽ മലയാളം പഠിപ്പിക്കാനായി അക്ഷരങ്ങളും, വാചകങ്ങളും, ചിത്രങ്ങളും ഒക്കെ ഉൾപ്പെടുത്തി ഒരു ബുക്ക് പുറത്തിറക്കുകയാണ് വിക്ടോറിയയിലെ ബല്ലാരറ്റിൽ മലയാളിയായ സുപ്രിയ ചെറിയാൻ.
4. ആശങ്കയും അനിശ്ചിതത്വവും ഒഴിയാതെ HSC പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾ; മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാം
HSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ മാതാപിതാക്കൾ കൂടുതൽ കരുതൽ എടുക്കണമെന്നാണ് വിദഗ്ദ്ധർ നൽകുന്ന നിർദ്ദേശം. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
5. കൊവിഡ് ചികിത്സയിൽ പ്രതീക്ഷയായി പുതിയ മരുന്ന്; ഓസ്‌ട്രേലിയ വാങ്ങിയത് 3 ലക്ഷം ഡോസുകൾ
കൊവിഡ് മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് തെളിയിച്ച മൊനുപ്പിറവിയർ (Molnupiravir) എന്ന ആന്റി വൈറൽ മരുന്നിന് ഓസ്ട്രേലിയ ഓഡർ നൽകി.