നിയമസഹായം ആർക്കാണ് നൽകാൻ സാധിക്കുക ?
ഓസ്‌ട്രേലിയയിൽ ഓരോ സംസ്ഥാനത്തും ടെറിട്ടറിയിലും ഓരോ ലീഗൽ എയ്ഡ് കമ്മീഷനുകൾ ഉണ്ട്. അതായത് രാജ്യത്ത് ആകമാനം എട്ട് കമ്മീഷനുകളാണ് നിലവിലുള്ളത്. ഇത് വഴി നിയമ സഹായം ആവശ്യമായവർക്ക് സൗജന്യമായി സർക്കാർ ഈ സേവനം ലഭ്യമാക്കും. കുടുംബപ്രശ്നങ്ങൾ, ക്രിമിനൽ, സിവിൽ തുടങ്ങിയ പ്രശ്നങ്ങളിലകപ്പെട്ടു നിയമസഹായം ആവശ്യമുള്ളവർക്കും ഇവ ലഭ്യമാകും.

കോടതിയിൽ പോകേണ്ടി വന്നാൽ ?
നിയമസഹായം ലഭ്യമാക്കുന്നതിന് പുറമെ, നിങ്ങൾക്ക് ഒരു അഭിഭാഷകന്റെ സേവനം ആവശ്യമായി വന്നാൽ അതും നിങ്ങൾക്ക് ലഭ്യമാകും. എന്നാൽ അഭിഭാഷകൻ നിങ്ങൾക്കായി കോടതിയിൽ പോകേണ്ടി വന്നാൽ, പൂർണമായും ആ സേവനം സൗജന്യമായിരിക്കില്ല.
ഉദാഹരണത്തിന് ന്യു സൗത്ത് വെയിൽസിൽ നിയമസഹായത്തിനായി ഒരു ചെറിയ തുക ഗ്രാന്റ് ആയി നൽകാറുണ്ട്. എന്നാൽ നിങ്ങളുടെ വരുമാനവും എന്ത് തരം നിയമസഹായമാണ് ലഭ്യമാകേണ്ടതെന്നും കണക്കിലെടുത്താവും ഇത് നൽകുക.

മറ്റ് എവിടെ നിന്നെല്ലാം നിയമസഹായം ലഭിക്കാം ?
ആവശ്യമുള്ളവർക്ക് നിയമസഹായങ്ങൾ ലഭ്യമാക്കുന്ന നിരവധി സൗജന്യ സേവനങ്ങൾ നിലവിലുണ്ട്. കമ്മ്യൂണിറ്റി ലീഗൽ സെന്ററുകൾ സൗജന്യമായി നിയമോപദേശം നൽകാറുണ്ട്. കൂടാതെ ലീഗൽ എയ്ഡിന്റെ പരിധിക്കപ്പുറമുള്ള പ്രശ്നങ്ങൾക്ക് സഹായം നൽകാനും കമ്മ്യൂണിറ്റി ലീഗൽ സെന്ററുകൾക്ക് സാധിക്കും.
ഇമ്മിഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും ഇമ്മിഗ്രെഷൻ അഡ്വൈസ് ആൻഡ് റൈറ്സ് സെന്ററുകൾ ലഭ്യമാക്കും. കൂടാതെ കുടിയേറ്റ സംബന്ധമായ അറിവുകളും, സഹായങ്ങളും മൈഗ്രന്റ് റിസോഴ്സ് സെന്ററുകൾ ആണ് നൽകാറ്. ഓരോ സംസ്ഥാനത്തും ഇത്തരത്തിൽ സഹായം ലഭ്യമാകുന്ന സെന്ററുകൾ ഏതൊക്കെയാണെന്ന് താഴെ കൊടുക്കുന്നു:
മാത്രമല്,ല ഓസ്‌ട്രേലിയയിൽ പബ്ലിക് ലൈബ്രറികളിൽനിയമ സഹായം ലഭ്യമാകുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സൗജന്യമായി നൽകാൻ കഴിയുന്ന ലീഗൽ ഇൻഫർമേഷൻ അക്സസ്സ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
You can get free legal advice over the phone or face-to-face. If you need an interpreter you can call Translating and Interpreting Services TIS on 131 450.