വിക്ടോറിയ ഹെൽത്ത് കഴിഞ്ഞ വർഷം 601 പേർക്കിടയിൽ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത് മൂന്നിൽ ഒന്ന് പേർ പൊതുസ്ഥലങ്ങളിൽ വംശീയാതിക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നാണ്. എന്നാൽ ഇതിൽ പകുതി പേരും ഇത്തരം സാഹചര്യങ്ങളിൽ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്യാറില്ല എന്നാണ് സർവേയിലെ കണക്കുകൾ പറയുന്നത്.
ഒരു പ്രശ്നം നടക്കുന്പോൾ അതിൽ ആദ്യം ചെന്ന് ഇടപെടാനുള്ള മടികൊണ്ടാണ് ഭൂരിഭാഗം പേരും ഇങ്ങനെ മാറിനിൽക്കുന്നത്.
എന്നാൽ ഇത്തരം അതിക്രമങ്ങൾ കണ്ടാൽ എങ്ങനെ അതിൽ ഇടപെടാമെന്നും, നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും All Together Now എന്ന നോൺ പ്രോഫിറ് സംഘടനയുടെ മാനേജിങ് ഡയറക്ടർ പ്രിസ്സില്ല ബ്രൈസ് വിശദീകരിക്കുന്നു. അതിങ്ങനെ...
1. അതിക്രമം നടത്തുന്നവരെ പ്രകോപിപ്പിക്കാതിരിക്കുക
വംശീയാധിക്ഷേപത്തിനോ അക്രമത്തിനോ സാക്ഷ്യം വഹിച്ചാൽ, ഏറ്റവും സൌമ്യമായി വേണം അതിൽ ഇടപെടാൻ. അധിക്ഷേപം നടത്തുന്ന വ്യക്തിയോട് കയർത്തു സംസാരിക്കുകയോ, അയാളെ വംശീയവാദി എന്നു വിളിക്കുകയോ ചെയ്യരുത്. മറിച്ച്, അയാളുടെ പ്രവർത്തിയെക്കുറിച്ച് വളരെ സൌമ്യമായി മാത്രം ചോദിക്കുക.

Source: SBS
2 . അധിക്ഷേപത്തിന് ഇരയാകുന്നവർക്ക് പിന്തുണ നൽകുക
അതിക്രമത്തിനോ അധിക്ഷേപത്തിനോ ഇരയാകുന്ന വ്യക്തിക്ക് വാക്കുകൊണ്ടം സാമീപ്യം കൊണ്ടും പിന്തുണ നൽകുന്നത് അവർക്ക് ആശ്വാസമാകും. ട്രെയിനിലോ ബസിലോ വച്ചാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നതെങ്കിൽ ഇരകളെ അവരുടെ ഇരിപ്പിടത്തിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കൊണ്ടുപോകുക. കൂടാതെ, ഈ വിഷയത്തിൽ നിന്നും ശ്രദ്ധ മാറ്റും വിധം ഇവരോട് മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഇവർക്ക് മാനസിക പിന്തുണ നൽകാൻ സഹായിക്കും .

Source: SBS
3 . മറ്റ് സാക്ഷികളെ കൂടി കണ്ടെത്തുക
സംഭവത്തിന് സാക്ഷ്യം വഹിച്ച മറ്റ് യാത്രക്കാരോടും ഇതേക്കുറിച്ച് സംസാരിക്കുകയും ബന്ധപ്പെടേണ്ട നമ്പർ പരസ്പരം കൈമാറുകയും ചെയ്യുക. കൂടുതൽ സാക്ഷികളുടെ മൊഴി പോലീസിനെ അന്വേഷണത്തിന് സാഹായിക്കുകയും കേസിന് ബലം നൽകുകയും ചെയ്യും

Source: SBS
4 . സംഭവം ക്യാമറയിൽ പകർത്താൻ ശ്രമിക്കുക
ഇത്തരം സംഭവങ്ങൾ കൈയിലുള്ള മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുന്നത് പല തരത്തിൽ സഹായകരമാകും. ഇത് പോലീസിനോ മനുഷ്യാവകാശ കമ്മീഷനോ കൈമാറുന്നത് അന്വേഷണത്തിന് ഉപകരിക്കും. മാത്രമല്ല, സംഭവം ക്യാമറയിൽ പകർത്തുന്നത് അതിക്രമിയെ ഭയപ്പെടുത്തിയേക്കാം. ഇത് വഴി ഇയാൾ അതിൽ നിന്ന് പിന്മാറാനും തയ്യാറായേക്കും.

Source: SBS
5. വംശീയാധിക്രം എന്തെന്നറിയാൻ ഒരു മൊബൈൽ ആപ്പും
വംശീയാതിക്രമവും അധിക്ഷേപങ്ങളും നേരിടുന്നവരുടെ മാനസികാവസ്ഥ മനസിലാക്കാൻ സഹായിക്കുന്ന മൊബൈൽ ഫോൺ ആപ്പാണ് എവരിഡേ റേസിസം ആപ്പ്. ഒരു ഇന്ത്യൻ വിദ്യാർത്ഥിയോ, മുസ്ലീം യുവാവോ, ഓസ്ട്രലിയൻ ആദിമവർഗ്ഗക്കാരനോ ആയി ഒരാഴ്ച ജീവിക്കുന്ന തരത്തിലുള്ള ഒരു ഗെയിമാണ് ഇത്. എങ്ങനെയാണ് വംശീയാതിക്രമം ഉണ്ടാകുന്നതെന്നും, അത് നേരിടുന്നവരുടെ മാനസികാവസ്ഥ എന്തെന്നും മനസിലാക്കാൻ ഈ ഗെയിം സഹായിക്കും. അതോടൊപ്പം, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ സിഡ്‌നിയുടെ ദി ചലഞ്ചിങ് റേസിസം പ്രോജെക്ടിനെക്കുറിച്ച് അറിയുന്നതും കൂടുതൽ സഹായകമാകുമെന്ന് പ്രിസില്ല ബ്രൈസ് പറയുന്നു.
Face Up To Racism #FU2Racism with a season of stories and programs challenging preconceptions around race and prejudice. Tune in to watch Is Australia Racist? (airs on Sunday 26 February at 8.30pm), Date My Race (airs Monday 27 February at 8.30pm) and The Truth About Racism (airs Wednesday 1 March at 8.30pm).

Source: SBS