ലേലത്തിന് മുൻപായി എന്തൊക്കെ ചെയ്യാം
-ലേലത്തിനിടുന്ന മറ്റു വീടുകൾ സന്ദർശിച്ച് അവിടെ നടക്കുന്ന ലേലത്തിൽ പങ്കെടുക്കുക. ഇതുവഴി എങ്ങനെയാണ് ഇവിടെ വീടുകളുടെ ലേലം നടക്കുക എന്നതിനെക്കുറിച്ച് അറിവ് ലഭിക്കാം.
-നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്ന വീടുകളുടെ ഇൻസ്പക്ഷനായി പോകുകയും, സംശയങ്ങൾ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റുമായി സംസാരിക്കുകയും ചെയ്യുക .
-ഒരു വീട് ഇഷ്ടമായാൽ കെട്ടിടത്തിന്റെ ഉറപ്പും മറ്റും പരിശോധിക്കാനുള്ള ബിൽഡിംഗ് ഇൻസ്‌പെക്ഷനും, പെസ്റ് ഇൻസ്പക്ഷനും നിരബദ്ധമായും നടത്തേണ്ടതാണ്.
-കൂടാതെ ഈ വീടിനും സ്ഥലത്തിനും മറ്റു അവകാശികളുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണ്. ഇത് ഒരു സോളിസിറ്ററുടെ സഹായത്തോടെ ചെയ്യാവുന്നതാണ് .
-സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കൃത്യമായ ബധ്യമുണ്ടാവുക. ഒരു നിശ്ചിത തുകയിൽ ഉറച്ചു നിന്ന് ലേലത്തിൽ പങ്കെടുക്കുക
-അതിനുമുന്പായി നിങ്ങൾ വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രദേശത്തെ മറ്റ് റ്വീടുകളുടെ വിലയെക്കുറിച്ചും അന്വേഷിക്കുക. ഇതുവഴി വാങ്ങാൻ ഉദ്ദേശിക്കുന്ന വീടിന്റെ ഏകദേശ വിലയെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ലഭിക്കും. കൂടാതെ വിലയുടെ കാര്യം ഉറപ്പിക്കും മുൻപ് സ്റ്റാമ്പ് ഡ്യൂട്ടി, എന്തെങ്കിലും നവീകരണം ആവശ്യമെങ്കിൽ അത് എല്ലാം ഉറപ്പാക്കുക .

Source: AAP
AAP
AAP
ലേലം നടക്കുന്ന ദിവസം എന്തൊക്കെ ശ്രദ്ധിക്കണം
-ലേലം നടക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഇവിടെ ഏതാണ് ശ്രദ്ധിക്കുക. ഒരിക്കൽ കൂടി വീട് കാണാനും, രേഖകൾ പരിശോധിക്കാനും ഇതുവഴി നിങ്ങൾക്ക് സമയം ലഭിച്ചേക്കും .
-ഓസ്‌ട്രേലിയയിലെ മിക്ക സംസാഥാനങ്ങളിലെയും നിയമ പ്രകാരം, ലേലത്തിൽ പങ്കെടുക്കുമ്പോൾ നിങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്ന രേഖകൾ കൈവശം ഉണ്ടാകേണ്ടത് ആവശ്യമാണ്.
-ഇനി നിങ്ങൾക്ക് എന്തെങ്കിലും കാരണവശാൽ ലേലത്തിൽ പങ്കെടുക്കാൻ പറ്റാതെ വന്നാൽ നിങ്ങൾക്ക് പകരമായി മറ്റാർക്കെങ്കിലും പങ്കെടുക്കാവുന്നതാണ് .
എങ്ങനെ ലേലം നടക്കുന്നു
-ലേലം നടക്കുമ്പോൾ അതിന്റെ നിയമവശങ്ങളെക്കുറിച്ച് ആദ്യം
വിശദീകരിക്കുകയാണ് പതിവ്
-ലേലം തുടങ്ങാനായി ഒരു തുക ലേലത്തിനായി എത്തിയിരിക്കുന്നവർ ഉറക്കെ വിളിക്കേണ്ടതാണ് അതനുസരിച്ചാവും ലേലം വിളി മുൻപോട്ടു പോകുക
-ഓർക്കുക വീടിന്റെ വില വർദ്ധിപ്പിക്കുവാനായി ലേലം കൂട്ടി വിളിക്കുന്നത് നിയമവിരുദ്ധമാണ് .
-ലേലം വിളിയിൽ വീടിന്റെ ഉടമ ഉദ്ദേശിക്കുന്ന പണം ലഭിക്കുമെന്നുറപ്പായാൽ ലേലം വിളി അവസാനിപ്പിക്കും. അതോടെ ലേലം നടത്തുന്നയാൾ വീട് വില്പനയായി എന്ന കാര്യം ഉറക്കെ വിളിച്ചു പറയുകയും ചെയ്യുന്നതോടെയാണ് ഇത് അവസാനിക്കുന്നത്.

Source: AAP
-ലേലത്തിൽ വിജയിച്ചാൽ ഉടൻ തന്നെ നിങ്ങൾ ഒരു ഉടമ്പടി ഒപ്പിടേണ്ടതതാണ്. അതിന് ശേഷം വീടിന്റെ വിലയുടെ 10 ശതമാനം ഡെപ്പോസിറ്റും അടയ്‌ക്കേണ്ടതുണ്ട്. ഓർക്കുക, ഇതിന് കൂളിംഗ് ഓഫ്
പീരിയഡ് ഇല്ലാത്തതുകൊണ്ട് തന്നെ എടുത്താണ് തീരുമാനത്തിൽ നിന്ന് പിന്മാറുക സാധ്യമല്ല. അതിനാൽ വളരെ ശ്രദ്ധയോടെ വേണം ലേലത്തിൽ പങ്കെടുക്കാൻ .
-ഇതിന്റെ ബാക്കി തുക സെറ്റിൽമെന്റ് നടക്കുന്ന ദിവസം കൊടുക്കേണ്ടതാണ്. അതായത് വിൽപ്പന നടന്നതിന് ഒന്നു മുതൽ മൂൺ മാസം വരെയുള്ള കാലയളവിനുള്ളിൽ ഈ തുക കൊടുക്കേണ്ടതാണ് .
-ഇനി അഥവാ വീടിന്റെ ഉടമ ഉദ്ദേശിച്ച തുക ലേലത്തിൽ ലഭിക്കാത്ത പക്ഷം വില്പന വേണ്ടെന്നു വയ്ക്കാൻ ഉടമയ്ക്ക് അവകാശം ഉണ്ട്. ഇതേക്കുറിച്ച് ലേലത്തിൽ കൂടുതൽ തുക വിളിച്ചയാൾക്ക് ഉടമയുമായി ഒത്തുതീർപ്പിൽ എത്താൻ അവസരം ഉണ്ട് .

Source: AAP
AAP
AAP
Useful links for more information in your area: