ഓസ്ട്രേലിയയിലേക്ക് ഇപ്പോൾ ഏറ്റവുമധികം വിദ്യാർത്ഥികളെ അയയ്ക്കുന്ന രാജ്യം ഇന്ത്യയാണ്. അതിൽ നല്ലൊരു ഭാഗം മലയാളികളും ഉൾപ്പെടുന്നു.
സ്റ്റുഡൻറ് വിസയിൽ ഓസ്ട്രേലിയയിൽ എത്തുന്നവർക്ക് എന്തെല്ലാം ചെയ്യാം, എന്തൊക്കെ നിയമപരമായ അവകാശങ്ങളുണ്ട് എന്ന കാര്യത്തിൽ നിരവധി സംശയങ്ങളാണുള്ളത്.
സ്റ്റുഡൻറ് വിസയിൽ എത്തുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് അവകാശങ്ങൾ ഇതാ...
1. ആഴ്ചയിൽ 20 മണിക്കൂർ ജോലി
യൂണിവേഴ്സിറ്റി സെമസ്റ്റർ ഉള്ള സമയത്ത് ആഴ്ചയിൽ 20 മണിക്കൂർ (രണ്ടാഴ്ചയിൽ 40 മണിക്കൂർ) ജോലി ചെയ്യാൻ കഴിയും. സെമസ്റ്റർ ബ്രേക്കുകളിലും വെക്കേഷൻ കാലത്തും എത്ര മണിക്കൂർ വേണമെങ്കിലും ജോലി ചെയ്യാം.

Source: Public Domain
2. മണിക്കൂറിൽ 17.29 ഡോളർ മിനിമം വേതനം

Australian one dollar coins are pictured in Melbourne on Friday, Oct. 30, 2009. Source: AAP
3. നാഷണൽ എംപ്ലോയ്മെൻറ് സ്റ്റാൻഡേർഡ് പ്രകാരമുള്ള എല്ലാ തൊഴിലവകാശങ്ങളും
ആനുവൽ ലീവ്, പബ്ലിക് ഹോളിഡേ ദിവസങ്ങളിലെ പെനാൽട്ടി റേറ്റ് തുടങ്ങിയ എല്ലാ അവകാശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
https://www.fairwork.gov.au/employee-entitlements/national-employment-standards,

Source: Public Domain
4. ഫെയർ വർക്സ് ഓംബുഡ്സ്മാനിൽ നിന്നുള്ള സഹായം
തൊഴിൽ സാഹചര്യങ്ങൾ, അവകാശങ്ങൾ, വേതനം, മറ്റാനുകൂല്യങ്ങൾ എന്നിവ സംരക്ഷിക്കാൻ അവകാശം ലഭിക്കുന്നു 

Source: Fair Work Ombudsman
5. തൊഴിൽ ചൂഷണത്തെക്കുറിച്ച് പരാതിപ്പെട്ടാൽ പരാതിക്കാരന് പൂർണ്ണ സംരക്ഷണം
തൊഴിൽ ചൂഷണത്തെക്കുറിച്ച് പരാതിപ്പെടുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് വിസ ചട്ടലംഘനത്തിൻറെ പേരിൽ ശിക്ഷ ലഭിക്കില്ലെന്ന് ഫെയർവർക്സ് ഓസ്ട്രേലിയ ഉറപ്പാക്കും.
For more information visit Fair Work Ombudsman https://www.fairwork.gov.au/

Portrait of young man with female friends studying on university campus Source: AAP
കൂടുതൽ വിശദാംശങ്ങൾ അറിയണമെന്നുള്ളവർക്ക് ഇവിടെ വായിക്കാം...