ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളുടെ നടുവിൽ ഓഹരി വിപണിയിൽ വൻ ഇടിവ്.
ഓസ്‌ട്രേലിയൻ ഓഹരി വിപണിയിൽ അഞ്ച് ശതമാനത്തോളം ഇടിവാണ് ചൊവ്വാഴ്ച ഉണ്ടായത്.
കൊവിഡ് മഹാമാരി പൊട്ടിപുറപെട്ടപ്പോൾ ഉണ്ടായ ഇടിവിന് ശേഷമുള്ള ഓഹരിവിപണിയിലെ ഏറ്റവും വലിയ തകർച്ചയാണ് ഇന്നത്തേത്.
110 ബില്യൺ ഡോളറാണ് ഓസ്‌ട്രേലിയൻ ഓഹരിവിപണിയിൽ നിന്ന് തുടച്ചുനീക്കിയത്.
അമേരിക്കയിലെ പണപ്പെരുപ്പവും പലിശ നിരക്ക് കൂട്ടാനുള്ള സാധ്യതകളുമാണ് ഓഹരിവിപണിയിലെ ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്.
ഓസ്‌ട്രേലിയയിൽ നിരവധി പ്രമുഖ കമ്പനികളുടെ ഓഹരിവിലയിൽ ഇടിവുണ്ടായി.
ഫോർട്ടെസ്‌ക്യൂ മെറ്റൽസ് (9.07 %), ജെയിംസ് ഹാർഡി ഇൻഡസ്ട്രീസ് (9.18 %), ബ്ലൂസ്‌കോപ്പ് സ്റ്റീൽ (7.71 %) തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായവയിൽ ഉൾപ്പെടുന്നു.
അമേരിക്കൻ ഓഹരികളിലും ഇന്നലെരാത്രി വൻ ഇടിവാണ് ഉണ്ടായത്. Dow 2.8 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. Nasdaq 4.7 ശതമാനം കുറഞ്ഞു.
S&P 500 ഓഹരികളുടെ മൂല്യം 3.9% ശതമാനമാണ് തിങ്കളാഴ്ച കുറഞ്ഞത്.