സൗത്ത് ഓസ്ട്രേലിയയുടെ ഉൾപ്രദേശത്തേക്ക് വിദേശത്തുള്ള തൊഴിലാളികൾക്ക് തൊഴിൽ വിസയിൽ എത്താൻ അനുവാദം നൽകുന്ന ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് (ഡാമ) നു ഈ വർഷം മാർച്ചിലാണ് സംസ്ഥാന സർക്കാർ ഫെഡറൽ സർക്കാരുമായി ധാരണയിലെത്തിയത്.
അഡ്‌ലൈഡ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ അഡ്വാൻസ്മെന്റ് എഗ്രിമെന്റ്, റീജിയണൽ സൗത്ത് ഓസ്ട്രേലിയ ഡാമ എന്നിവയാണ് സൗത്ത് ഓസ്ട്രേലിയ സർക്കാർ ഫെഡറൽ സർക്കാരുമായി ധാരണയിലെത്തിയിരിക്കുന്ന രണ്ട് വിസ കരാറുകൾ.
ഡാമ വിസ പ്രാബല്യത്തിൽ വന്ന ആദ്യ വർഷം തന്നെ 1,050 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതു വഴി സംസ്ഥാനത്തേക്ക് തൊഴിൽ വിസയിൽ എത്താനും ഇതിൽ നിന്ന് പെർമനന്റ് റെസിഡൻസിയിലേക്കെത്താനും അവസരം ലഭിക്കും.
അഡ്‌ലൈഡ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ അഡ്വാൻസ്മെന്റ് എഗ്രിമെന്റ്
ഈ വിസ കരാറിലൂടെ സംസ്ഥാനത്തേക്ക് എത്തുന്ന വിദേശ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ അവസരം നൽകുന്ന തൊഴിലുകളാണ് ഈ പുതിയ പട്ടികയിലുള്ളത്. എഞ്ചിനീയറിംഗ് മേഖലയിൽ കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് പട്ടിക.
ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇലക്ട്രോണിക്സ് എഞ്ചിനീയർ, എഞ്ചിനീയറിംഗ് ടെക്നോളോജിസ്റ്, മെക്കാനിക്കൽ എഞ്ചിനീയർ, വെബ് ഡെവലപ്പർ, വെൽഡർ, പ്ലാസ്റ്റിക്ക് ടെക്നിഷ്യൻ തുടങ്ങി 60 തൊഴിലുകളാണ് പട്ടികയിലുള്ളത്.



Source: Migration South Australia

Source: Immigration South Australia

Source: Immigration South Australia
റീജിയണൽ സൗത്ത് ഓസ്ട്രേലിയ ഡാമ
ഈ വിസ കരാറിൽ സംസ്ഥാനത്തേക്ക് എത്തുന്നവർക്ക് ആരോഗ്യം, കാർഷികം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ ജോലി ചെയ്യാൻ അവസരം നൽകുന്ന തൊഴിലുകളാണ് പട്ടികയിലുള്ളത്.
എൻറോൾഡ് നഴ്സ്, സൈക്കോളജിസ്റ്, ഫിസിയോതെറാപിസ്റ്, ഷെഫ്, കുക്ക്, കഫെ - റെസ്റ്റോറന്റ് മാനേജർ തുടങ്ങി 114 തൊഴിലുകൾ പട്ടികയിലുണ്ട്.
ഇതിൽ പല തൊഴിലുകൾക്കും ഇംഗ്ളീഷ് പ്രാവീണ്യത്തിലും, പ്രായ പരിധിയിലും, പ്രവൃത്തി പരിചയത്തിലും ഇളവുകളും നൽകിയിട്ടുണ്ട്.




ഡാമ വിസയ്ക്കായി എങ്ങനെ അപേക്ഷിക്കാമെന്നതിന്റെ കൂടുതൽ വിവരങ്ങൾ ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് സൗത്ത് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു.

Source: Immigration South Australia

Source: immigarion SA

Source: immigration SA

Source: immigration SA

Source: immigration SA

Source: immigration SA
ഈ മാസമാസമാദ്യം വിക്ടോറിയയിലെ വാർണാംബുൽ കൗൺസിലും ഡാമ വിസയുടെ തൊഴിൽ പട്ടിക പുറത്തുവിട്ടിരുന്നു.