ഞായറാഴ്ച രാവിലെയാണ് ഫോക്നറിലുള്ള പള്ളിയിൽ വച്ച് ഫാ. ടോമിയെ അക്രമി കുത്തിപരിക്കേൽപ്പിച്ചത്. അതിനു ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാളെ പൊലീസ് തിരയുകയായിരുന്നു.
ഞായറാഴ്ച രാത്രി തന്നെ ഫോക്നറിൽ വച്ച് പ്രതിയെ പോലീസ് പിടികൂടി.
72 വയസ്സുള്ള ഇയാൾ ഫോക്നർ സ്വദേശി തന്നെയാണെന്ന് പൊലീസ് അറിയിച്ചു. മനപ്പൂർവം പരുക്കേൽപ്പിച്ചതിന്റെ പേരിൽ രണ്ടു കുറ്റങ്ങളാണ് പോലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ ജൂൺ 13 ന് ബ്രോഡ്‌മെഡോസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് വിക്ടോറിയ പോലീസ് വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഞായറാഴ്ച ഇറ്റാലിയൻ കുർബാനയ്ക്ക് മുന്പാണ് ആക്രമണമുണ്ടായത്. ഉടൻ തന്നെ ഫാ. ടോമിയെ നോർത്തേൺ ആശുപത്രിയിൽ എത്തിച്ചിരുന്നു. സ്ഥിതി ഗുരുതരമല്ലെന്ന് അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ അറിയിച്ചു.
RELATED CONTENT

മെൽബണിൽ മലയാളി വൈദികന് പള്ളിയിൽ വച്ച് കുത്തേറ്റു