സൂപ്പർ മാർക്കറ്റ് ശൃംഖലയായ കോൾസിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്നവരോ, സ്വയം അങ്ങനെ വിലയിരുത്തുന്നവരോ ആയ 900ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ ക്ഷേമം മുൻ നിറുത്തിയാണ് ലിംഗ സ്ഥിരീകരണ നടപടികളുമായി (gender affirmation) ബന്ധപ്പെട്ട് കോൾസ് പുതിയ അവധി ആവിഷ്കരിച്ചിരിക്കുന്നത്.
കോൾസിൽ ജോലി ചെയ്യുന്ന ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് ലിംഗ സ്ഥിരീകരണം, ലിംഗമാറ്റം തുടങ്ങിയ ആവശ്യങ്ങളിൽ ഈ അവധി ഉപയോഗിക്കാം.
ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് അവർ തിരഞ്ഞെടുത്തിരിക്കുന്ന ലിംഗത്തിനനുസരിച്ചുള്ള ടോയ്‌ലറ്റുകൾ ഉപയോഗിക്കാനും കോൾസ് അനുമതി നൽകിയിട്ടുണ്ട്.
ട്രാൻസ് ജെൻഡർ ജീവനക്കാർ ഏതു ലിംഗമെന്ന് സ്വയം വിശേഷിപ്പിക്കുന്നു എന്നതിന് അനുസൃതമായ വസ്ത്രങ്ങൾ ധരിക്കുക, ടോയ്‌ലറ്റുകൾ ഉപയോഗിക്കുക, ലിംഗമാറ്റം വരുത്തുക, പേരുകൾ മാറ്റുക തുടങ്ങിയ കാര്യങ്ങളിൽ ട്രാൻസ് ജീവനക്കാർക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് കോൾസ് പ്രസ്താവനയിൽ അറിയിച്ചു.
ജീവിതത്തിലെ സുപ്രധാന പരിവർത്തനത്തിന് വിധേയമാകുന്ന ജീവനക്കാർക്കായി ട്രാൻസ്-സ്പെസിഫിക് പോളിസി നടപ്പിലാക്കേണ്ട സമയമാണിതെന്ന് കോൾസ് ലീഗൽ ആൻഡ് സേഫ്റ്റി ചീഫ് ഡേവിഡ് ബ്രൂസ്റ്റർ പറഞ്ഞു.
2021-ൽ മറ്റൊരു സൂപ്പർ മാർക്കറ്റ് ശൃംഖലയായ വൂൾവർത്ത്സ് ലിംഗഭേദം സ്ഥിരീകരിക്കുന്നതിനായി രണ്ടാഴ്ചത്തെ ശമ്പളത്തോടെയുള്ള അവധിയും, ശമ്പളമില്ലാതെ രണ്ടാഴ്ചത്തെ അവധിയും പ്രഖ്യാപിച്ചിരുന്നു.
വെസ്റ്റ്പാക് ബാങ്ക്, ഇൻഷുറൻസ് കമ്പനിയായ അലയൻസ് തുടങ്ങിയ കമ്പനികളും ലിംഗഭേദം സ്ഥിരീകരിക്കുന്നതിനായി നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.