ഇതാദ്യമായാണ് സർക്കാർ ഔദ്യോഗികമായി തണ്ടർ സ്റ്റോം ആസ്ത്മ മുന്നറിയിപ്പ് നൽകുന്നത്.
ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസങ്ങളിലാണ് തണ്ടർ സ്റ്റോം ആസ്ത്മ സാരമായി ബാധിക്കാനുള്ള സാധ്യകൾ കൂടുതലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
നോർത്ത് സെൻട്രൽ, നോർത്തേൺ കൺട്രി, മെൽബൺ ഉൾപ്പടെയുള്ള സെൻട്രൽ ഫോർകാസ്റ് ഡിസ്‌ക്‌ട്രിക്ട്സ് എന്നീ മേഖലകളിലാണ് ഇത് ബാധിക്കാൻ സാദ്ധ്യതയുള്ളതായി റിപ്പോർട്ടുകൾ.
ആസ്ത്മ, ഹേ ഫീവർ തുടങ്ങി ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഈ ദിവസങ്ങളിൽ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് ആസ്ത്മ ഓസ്ട്രേലിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവർ മരുന്നുകളും മറ്റും കൈവശം കരുതണമെന്നും ആസ്ത്മ ഓസ്‌ട്രേലിയ അറിയിച്ചു.
2016 നവംബർ മാസത്തിൽ മുന്നറിയിപ്പുകൾ ഇല്ലാതെയാണ് അപ്രതീക്ഷിതമായി വിക്ടോറിയയിൽ തണ്ടർ സ്റ്റോം ആസ്ത്മ ബാധിച്ചത്. ഇത് മൂലം ഒൻപതോളം പേർ മരണമടഞ്ഞിരുന്നു.
കൂടാതെ ആയിരക്കണക്കിന് ആളുകൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തിരുന്നു. പതിനായിരത്തിൽ പരം ആളുകളാണ് അന്ന് അടിയന്തര വിഭാഗത്തിൽ എത്തി ചികിത്സ തേടിയത്.