അഞ്ചാം പനി സ്ഥിരീകരിച്ച രണ്ട് പേർക്കും പനി ബാധിച്ചിരിക്കുന്നത് വിക്ടോറിയയിൽ നിന്നാണെന്ന് അധികൃതർ വെളിപ്പെടുത്തി. പനി ബാധിച്ചവർ ഗ്രെയ്റ്റർ മെൽബണിലെ തിരക്കേറിയ പ്രദേശങ്ങൾ സന്ദർശിച്ചുണ്ടെന്നും ഡോക്ടർമാരും , ആശുപത്രികളും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
സിറോ മലബാർ സഭയുടെ യുണൈറ്റ് (UNITE) നാഷണൽ യൂത്ത് കോൺഫറൻസിൽ പങ്കെടുത്തവരെ അഞ്ചാം പനി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഫിൻ റോമനെസ് പറഞ്ഞു.
ഫിലിപ്പ് ഐലൻഡിൽ നടത്തിയ കോൺഫറൻസിൽ ഡിസംബർ പത്താം തീയതി വൈകുന്നേരം മൂന്ന് മണിവരെ ഉണ്ടായിരുന്നവർക്കാണ് പനിബാധിക്കാൻ കൂടുതൽ സാധ്യതകൾ.
അണുബാധ ഉണ്ടെന്ന് സംശയിക്കുന്ന സ്ഥല സമയ വിവരങ്ങൾ
കൂടാതെ ഡിസംബർ 11 ന് മെൽബണിൽ നിന്ന് കാൻബറയിലേക്ക് യാത്ര തിരിച്ച പതിനൊന്നരയുടെ ടൈഗർ ഐർവേസ് വിമാനത്തിലും (TT665 ) അണുബാധ ഉഉണ്ടായിട്ടുള്ളതായി അധികൃതർ സംശയിക്കുന്നു.

Infections are possible among people who were at the UNITE Syro-Malabar National Youth Conference Source: GEM- SBS malayalam
പനിയോടൊപ്പം ദേഹത്ത് തടിപ്പുകൾ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ആവശ്യമായ വൈദ്യ സഹായം തേടണമെന്നും അധികൃതർ അറിയിച്ചു.