Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

വിക്ടോറിയയിൽ ഊബർ ടാക്സി നിയമവിധേയമാക്കുന്നു

ഈ വർഷം തന്നെ ഊബർ കാറുകൾ നിയമവിധേയമാക്കാൻ സംസ്ഥാന പാർലമെൻറിൽ നിയമം പാസാക്കുന്നതിന് സർക്കാർ സമ്മതിച്ചു...

uber
Source: AAP

2013 മുതൽ തന്നെ വിക്ടോറിയയിൽ ഊബർ ടാക്സികൾ നിരത്തിലുണ്ടെങ്കിലും നിയമവിരുദ്ധമായാണ് അത് പ്രവർത്തിക്കുന്നത്. പല തവണ സർക്കാർ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 

എന്നാൽ ഊബർ നിയമവിധേയമാക്കാമെന്ന് ഓസ്ട്രേലിയൻ സെക്സ് പാർട്ടിയുമായി നടത്തിയ ചർച്ചയിൽ സർക്കാർ സമ്മതിച്ചു. 

സെക്സ് പാർട്ടി എം പി ഫിയോണ പാറ്റനാണ് ഇതിനായി പുതിയ ബിൽ കൊണ്ടുവരുന്നത്. എന്നാൽ, ഇത് എങ്ങനെ പ്രായോഗികമാക്കാമെന്ന് സർക്കാർ തീരുമാനിക്കുന്നതുവരെ ബിൽ വൈകിപ്പിക്കാമെന്ന് ഫിയോണ പാറ്റൻ സമ്മതിച്ചിട്ടുണ്ട്. 

ഓഗസ്റ്റോടു കൂടി തന്നെ ബിൽ കൊണ്ടുവരാൻ കഴിയുമെന്നും, ക്രിസ്ത്മസിന് മുന്പ് നിയമവിധേയമായി ഊബർ കാറുകൾ നിരത്തിലിറങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. 

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഷെയർ ടാക്സി സർവീസ് സജീവമാകുന്പോൾ അത് കാണാതിരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി ജസീന്ത അലനും ചൂണ്ടിക്കാട്ടി.

വീൽ ചെയർ ഉപയോഗിക്കുന്നവർക്കും ഊബർ കാറുകളിൽ സൌകര്യം ഉറപ്പാക്കണം എന്ന ഗ്രീൻസ് പാർട്ടിയുടെ ആവശ്യം നടപ്പാക്കാനും മാർഗ്ഗങ്ങൾ പരിശോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. 


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now