SKIP TO MAIN CONTENT

വിക്ടോറിയയില്‍ ദയാവധം യാഥാര്‍ത്ഥ്യമാകുന്നു; പാര്‍മെന്റിന്റെ ഉപരിസഭയിലും ബില്‍ പാസായി

ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മാരകരോഗങ്ങൾ ബാധിച്ചിരിക്കുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന ദയാവധ നിയമം വിക്ടോറിയയിൽ യാഥാര്‍ത്ഥ്യമാകുന്നു. ഇതിനായുള്ള ബിൽ വിക്ടോറിയൻ പാര്‍ലമെന്റിന്റെ ഉപരി സഭയിൽ പാസ്സായി.

euthanasia
Source: Getty images

1 min read

Published


Skip to article content

25 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് പാർലമെൻറിൻറെ ഉപരിസഭയിൽ ബിൽ പാസായത്. വികാരനിർഭരമായ മുഹൂർത്തങ്ങളാണ് പാർലമെന്റിൽ അരങ്ങേറിയത്.

ചൊവ്വാഴ്ച ഉച്ച തിരിഞ്ഞു ആരംഭിച്ച ചർച്ച ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ്‌ അവസാനിച്ചത്.  40 അംഗ സഭയില്‍ 22 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 18 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.

അംഗങ്ങള്‍ ഉന്നയിച്ച നിരവധി ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ബില്‍ പാസായിരിക്കുന്നത്. ഈ ഭേദഗതികള്‍ ഇനി അധോസഭ കൂടി അംഗീകരിച്ചാല്‍ ദയാവധം നിയമമായി മാറും.

നേരത്തെ അധോസഭയിൽ ബിൽ പാസായിരുന്നു. ഇരു സഭകളിലും കൂടി ഏതാണ്ട് 100 മണിക്കൂർ നീണ്ട ചർച്ചകളാണ് ഇതിനായി നടന്നത്.

ഇതോടെ ഓസ്ട്രേലിയയിൽ ഈ നിയമം നിലവിൽ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനം ആയി മാറുകയാണ് വിക്ടോറിയ.

ഇതുവഴി മാരകമായ രോഗം ബാധിച്ച് ആറു മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുള്ള രോഗികൾക്കാണ് ദയാവധത്തിനുള്ള അവകാശം. 12 മാസം എന്നതായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന കാലാവധി. ഇതിന്‍മേലുള്ള ഭേദഗതി സഭ അംഗീകരിച്ചു.

ദയാവധത്തിനായി അപേക്ഷിക്കുന്നവർ, അപേക്ഷ സമർപ്പിക്കുന്നതിന്  മുൻപ് ഒരു വര്ഷം എങ്കിലും വിക്ടോറിയയിൽ താമസിച്ചിരിക്കണം എന്ന മാനദന്ധം കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ പത്തു ദിവസത്തിനുള്ളിൽ മൂന്നു തവണ അഭ്യർത്ഥന നടത്തണമെന്നും ഈ അഭ്യർത്ഥന ബന്ധുക്കളുടെ മുൻപിൽ വച്ച് ആവരുതെന്നും നിബന്ധയിൽ പറയുന്നു . ഇവരുടെ അഭ്യർഥന രണ്ടു ഡോക്ടർമാർ അംഗീകരിച്ച ശേഷമാകും നടപ്പിലാക്കുക.

പാലിയേറ്റീവ് കെയറിനു കൂടുതൽ ഫണ്ടിംഗ് അനുവദിച്ചു നൽകാനും ചർച്ചയിൽ തീരുമാനമായി.

ബില്‍ പാസാായാലും  നിയമം   പ്രാബല്യത്തിൽ വരാൻ  18 മാസം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now