വൂള്‍വര്‍ത്ത്‌സിന്റെ സേവനം തൃപ്തികരമാണോ എന്നതു സംബന്ധിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം തേടുന്നു എന്ന പേരിലാണ് ഈ സര്‍വേ (കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ സര്‍വേ).
സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം 50 ഡോളര്‍ ക്രെഡിറ്റ് സമ്മാനമായി നല്‍കുമെന്നും ഇതില്‍ പറയുന്നുണ്ട്.
അപേക്ഷയിൽ പേര്, ജനനതിയതി, ഇമെയിൽ അഡ്രസ്, ക്രെഡിറ്റ് കാർഡിന്റെ നമ്പർ തുടങ്ങി എല്ലാ വിവരങ്ങളും നൽകാൻ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, ഇമെയിൽ പാസ്സ്‌വേർഡും നിർബന്ധമായും പൂരിപ്പിക്കണമെന്ന് അപേക്ഷയിൽ സൂചിപ്പിക്കുന്നു. കണ്ടാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത രീതിയില്‍ വൂള്‍വര്‍ത്ത്‌സിന്റെ ലോഗോയും മറ്റു വിശദാംശങ്ങളുമെല്ലാം ഉപയോഗിച്ചുകൊണ്ടാണ് ഈ സര്‍വേ.
എന്നാല്‍ ഇത്തരത്തില്‍ ഉപഭോക്താക്കള്‍ കൈമാറുന്ന വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈവശമാണ് എത്തുന്നത് എന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോരുകയും, ഇന്‍ബോക്‌സ് അനാവശ്യ ഇമെയിലുകള്‍ കൊണ്ട് നിറയുകയും ചെയ്യും.
രണ്ടു വര്‍ഷത്തോളമായി രാജ്യത്ത് പ്രചരിക്കുന്നതാണ് ഈ തട്ടിപ്പ് ഇമെയില്‍. ഇതുവഴി നിരവധി ആളുകളുടെ സ്വകാര്യ വിവരങ്ങളാണ് തട്ടിപ്പുകാർ ശേഖരിച്ചിരിക്കുന്നത്. ഇമെയിൽ ഉപയോഗിക്കുന്നവർ ഇത്തരം വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്ന് പോലീസ് അറിയിച്ചു.
Share


