നവംബർ 18 മുതൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഗ്രീൻസ് സെനറ്റർ നിക്ക് മാക് കിം ചൊവ്വാഴ്ച ഉപരി സഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു.
സെനറ്ററുടെ പ്രമേയത്തെ ലേബർ പാർട്ടിയും നിക്ക് സെനോഫോണും പിന്തുണച്ചതോടെയാണ് തീരുമാനം സെനറ്റ് തള്ളിയത്.
മൈഗ്രെഷൻ ഏജന്റിന്റെ പിഴവ് മൂലമോ ഏജന്റ് കബളിപ്പിച്ചതുമൂലമോ വിസ അപേക്ഷയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയവരെ നാടുകടത്താനും ശിക്ഷിക്കാനും ഉള്ള തീരുമാനം അന്യായമായ നീതി നടപ്പാക്കലാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സെനറ്റർ നിക്ക് മാക് കിം കുറ്റപ്പെടുത്തി.
വിസ സംബന്ധമായ നിരവധി മാറ്റങ്ങളാണ് സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നത്. പത്തു വര്ഷം മുൻപ് സമർപ്പിച്ച വിസ അപേക്ഷയിൽ തെറ്റായ വിവരം നൽകിയിട്ടുണ്ടെങ്കിൽ പത്തു വർഷത്തെ വിലക്ക് ഏർപ്പെടുത്താനാണ് കുടിയേറ്റ കാര്യ വകുപ്പ് തീരുമാനിച്ചിരുന്നത്.
ഇത് ഓസ്‌ട്രേലിയയിൽ പെർമനന്റ് റസിഡന്റ് ആയിട്ടുള്ളവരെയും ബാധിക്കാൻ സാധ്യതയുള്ള സർക്കാർ തീരുമാനമായിരുന്നു. ഇതേക്കുറിച്ച് മെൽബണിൽ മൈഗ്രെഷൻ ഏജന്റ് ആയ എഡ്‌വേഡ് ഫ്രാൻസിസ് എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം ഇവിടെ :
ഇതിനു പുറമെ മൈഗ്രെഷൻ ലെജിസ്‌ലേഷൻ അമെൻഡ്മെന്റ് (2017 Measures No 4) റെഗുലേഷൻസ് 2017 -ന്റെ കീഴിൽ വരുന്ന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ച എല്ലാ മാറ്റങ്ങളും ചൊവ്വാഴ്‌ച സെനറ്റ് തള്ളിക്കളഞ്ഞു.