വിക്ടോറിയയില്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ചു; മറ്റു സംസ്ഥാനങ്ങളിലെ സഹായം ഇങ്ങനെ...

കൊറോണവൈറസ് ബാധ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടോറിയന്‍ സര്‍ക്കാര്‍ 1,100 ഡോളര്‍ വരെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും താല്‍ക്കാലിക വിസയിലുള്ളവര്‍ക്കും മറ്റു സംസ്ഥാനങ്ങള്‍ നല്‍കുന്ന സഹായം എന്തെന്നും അറിയാം.

International students

Source: Getty Images

വിക്ടോറിയയിലെ യൂണിവേഴ്‌സിറ്റികളിലും, TAFE, സ്വകാര്യ തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍, ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലും പഠിക്കുന്ന രാജ്യാന്തര  വിദ്യാര്‍ത്ഥികള്‍ക്കാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

ആകെ ഒന്നര ലക്ഷത്തോളം രാജ്യാന്തര വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 40,000ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സഹായത്തിന് അര്‍ഹതയുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

സാമ്പത്തിക  പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 1,100 ഡോളര്‍  വരെയായിരിക്കും അടിയന്തര സഹായമായി നല്‍കുകയെന്ന് വിദ്യാഭ്യാസമന്ത്രി മാര്‍ട്ടിന്‍ പകുല  പറഞ്ഞു.

സ്റ്റഡി മെല്‍ബണ്‍ സ്റ്റുഡന്റ് സെന്റര്‍  വഴിയാകും ഈ സഹായം നല്‍കുക. യൂണിവേഴ്‌സിറ്റികളുടെ ഹാര്‍ഡ്ഷിപ്പ് ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായവും ഇതോടൊപ്പം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

International students in Australia (Image representational only)
International students in Australia (Image representational only) Source: Flickr

45 മില്യണ്‍ ഡോളറാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എമര്‍ജന്‍സി റിലീഫ് ഫണ്ടില്‍ വകയിരുത്തിയിരിക്കുന്നത്. ഒറ്റത്തവണ സഹായമായാണ് ഇത് നല്‍കുകയെന്നും, കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് അധികസഹായം ലഭ്യമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നേരത്തേ രാജ്യത്തെ നിരവധി യൂണിവേഴ്‌സിറ്റികള്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് രാജ്യാന്തര വിദ്യാര്‍ത്ഥികളെന്നും, തൊഴില്‍ രംഗത്തും, സാമ്പത്തിക രംഗത്തും, സാമൂഹിക രംഗത്തും അവര്‍ നല്‍കുന്ന സംഭാവനകള്‍ വലുതാണെന്നും വിദ്യാഭ്യാസമന്ത്രി ചൂണ്ടിക്കാട്ടി.

ഈ ഒറ്റത്തവണ സഹായത്തിനു പുറമേ, വിക്ടോറിയന്‍ സര്‍ക്കാരിന്റെ വാടക ഇളവുകള്‍ക്കും രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ അര്‍ഹരാണ്. 2,000 ഡോളര്‍ വരെ ഇതിലൂടെ സബ്‌സിഡിയായി ലഭിക്കും.

തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍  സഹായിക്കുന്ന വര്‍ക്കിംഗ് ഫോര്‍ വിക്ടോറിയ പദ്ധതിയും രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. സ്റ്റഡിമെല്‍ബണ്‍ വെബ്‌സൈറ്റില്‍ നിന്ന് ഇതിന്റെ  കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം.

മറ്റു സംസ്ഥാനങ്ങള്‍

മറ്റു സംസ്ഥാനങ്ങളും നേരത്തേ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

സൗത്ത് ഓസ്‌ട്രേലിയ

13.8 മില്യണ്‍ ഡോളറിന്റെ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതില്‍ 10 മില്യണ്‍ ഡോളര്‍ മൂന്ന് പൊതുമേഖലാ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 500 ഡോളര്‍ അടിയന്തര സഹായമായും നല്‍കും.

ACT

4.5 ലക്ഷം ഡോളറാണ് രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കായും താല്‍ക്കാലിക വിസയിലുള്ളവര്‍ക്കായും ക്യാപിറ്റല്‍ ടെറിട്ടറി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.

ഫെഡറല്‍ സര്‍ക്കാരിന്റെ ജോബ്കീപ്പര്‍, ജോബ്‌സീക്കര്‍ പദ്ധതികള്‍ ലഭിക്കാത്തവര്‍ക്കായാണ് ഈ സഹായം നല്കുക.

ACT റെഫ്യൂജി, അസൈലം സീക്കര്‍ ആന്റ് ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി (RASH) ക്കായിരിക്കും ഇതില്‍ 1.4 ലക്ഷം ഡോളറിന്റെ ഫണ്ടിംഗ് നല്‍കുന്നത്. റെഡ് ക്രോസിന്റെ  സഹായപദ്ധതികള്‍ വഴി 1.60 ലക്ഷം ഡോളറും അധികമായി നല്‍കും.

ടാസ്‌മേനിയ

ടാസ്‌മേനിയയില്‍ ജീവിക്കുന്ന 26,000 വിദ്യാര്‍ത്ഥികള്‍ക്കും താല്‍ക്കാലിക വിസയിലുള്ളവര്ക്കും സാമ്പത്തിക സഹായം നല്‍കുമെന്ന് കഴിഞ്ഞയാഴ്ച സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മൂന്നു മില്യണ്‍ ഡോളറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചത്.

കൊവിഡ്-19 മൂലം സാമ്പത്തിക പ്രതിസന്ധിയിലായ വ്യക്തികള്ക്ക് ഒറ്റത്തവണ സഹായമായി 250 ഡോളറും, കുടുംബങ്ങള്‍ക്ക് 1,000 ഡോളറുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.


People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household.

If you believe you may have contracted the virus, call your doctor (don't visit) or contact the national Coronavirus Health Information Hotline on 1800 020 080. If you are struggling to breathe or experiencing a medical emergency, call 000.

SBS is committed to informing Australia's diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.


Share

2 min read

Published

Updated



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now