വിക്ടോറിയൻ സർക്കാരിന്റെ ഏർലി ചൈൽഡ്ഹുഡ് ലാംഗ്വേജ് പദ്ധതിക്കായി 17.9 മില്യൺ ഡോളറാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 15 പുതിയ ഭാഷകൾ സംസ്ഥാനത്തെ 150 ഓളം കിൻഡൻഗാർട്ടനിൽ നടപ്പിലാക്കാൻ തീരുമാനമായി. ആഴ്ചയിൽ മൂന്ന് മണിക്കൂറാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പത്തു കിന്റര്‍ഗാര്‍ട്ടനുകളില്‍ രണ്ടാം ഭാഷ പഠിക്കുന്നതിന് ആഴ്ചയില്‍ ഏഴര മണിക്കൂര്‍ അനുവദിക്കാന്‍ മറ്റൊരു പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു വയസുള്ള കുട്ടികള്‍ക്കായിരിക്കും ഇത്.
ആഴ്ചയില്‍ 15 മണിക്കൂറാണ് കിന്റര്‍ഗാർട്ടന്‍ സമയം. ഇതില്‍ പകുതിയും രണ്ടാം ഭാഷയ്ക്കായാണ് ഈ പത്ത് കിന്റര്‍ഗാര്‍ട്ടനുകളില്‍ നീക്കിവയ്ക്കുക.
ഏതൊക്കെ കിന്റര്‍ഗാര്‍ട്ടനുകളിലായിരിക്കും ഇതെന്ന കാര്യം തീരുമാനിച്ചിട്ടില്ല.
ഈ പദ്ധതിയുടെ ഭാഗമായി പഞ്ചാബിക്ക് പുറമെ മാൻഡറിൻ, അറബിക്, ഇറ്റാലിയൻ, ജാപ്പനീസ്, ഫ്രഞ്ച്, ഗ്രീക്ക്, ഹീബ്രു, സ്പാനിഷ് എന്നീ ഭാഷകളും പഠിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കും.
വിക്ടോറിയ പോലൊരു മൾട്ടികൾച്ചറൽ സംസ്ഥാനത്ത് ഇതര ഭാഷകൾ പഠിക്കേണ്ടത്ത് ആവശ്യമാണെന്നും ഇത് വഴി ബന്ധുക്കളോടും മറ്റും കുട്ടികൾക്ക് മാതൃഭാഷയിൽ ആശയവിനിമയം നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഏർലി ചൈൽഡ്‌ഹൂഡ് എഡ്യൂക്കേഷൻ മന്ത്രി ജെന്നി മികകോസ് എസ് ബി എസ് നോട് പറഞ്ഞു.
ഓരോ കിൻഡർഗാർട്ടനിലും ഏത് ഭാഷ അഭ്യസിപ്പിക്കണമെന്ന കാര്യം കിൻഡർഗാർട്ടന്റെ താത്പര്യത്തിനും, യോഗ്യരായ അധ്യാപകരുടെ ലഭ്യതക്കും അനുസരിച്ചാവും തീരുമാനിക്കുക.
ഈ പുതിയ പരിപാടി ആവിഷ്കരിക്കാൻ നിലവിലുള്ള അധ്യാപകർക്ക് പുറമെ കൂടുതൽ അധ്യാപകരെ നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
രണ്ടു വർഷം മുൻപ് ഫെഡറൽ സർക്കാർ നടപ്പിലാക്കിയ ഏർലി ലേർണിംഗ് ലാങ്ഗ്വേജസ് ഓസ്‌ട്രേലിയ (ELLA) പദ്ധതിയുടെ ഭാഗമായി പ്രീ സ്‌കൂൾ കുട്ടികൾക്ക് രണ്ടാം ഭാഷയായി ഹിന്ദി പഠിക്കാൻ അവസരം ലഭിക്കുന്നുണ്ട്.
SBS is celebrating a love of learning languages in Australia in our SBS National Languages Competition from 15 October to 18 November. For the first time, this year’s competition is open to Australians of all ages who are learning a language, including those learning English. To find out more, visit sbs.com.au/nlc18.