യാരാ വാലിയിലുള്ള മാരിസ്വില്ലില്‍ രാവിലെ 11 മണിയോടെയാണ് എമര്‍ജന്‍സി വിഭാഗം മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പോഷിക് ശര്‍മ്മയെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസും വൊളന്റീയര്‍മാരും വലിയ രീതിയില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.
മാരിസ്വില്‍ ടൗണില്‍ നിന്നാണ് പൊഷിക് ശര്‍മ്മയെ കാണാതായത്.
മെല്‍ബണിലെ വെറിബിയില്‍ താമസിക്കുന്ന പോഷിക്, സുഹൃത്തുക്കള്‍ക്കൊപ്പം ആല്‍പൈന്‍ മേഖലയിലേക്ക് യാത്ര പോകുകായിരുന്നു. അതിനിടെയാണ് മാരിസ്വില്ലില്‍ താമസിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഡക്ക് ഇന്‍ പബിലുണ്ടായിരുന്ന പോഷിക്, സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് അവിടെ നിന്ന് ഇറങ്ങുകയായിരുന്നു.
അതിനു ശേഷം പോഷിക് ശര്‍മ്മയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഫോണിലോ സോഷ്യല്‍ മീഡിയയിലോ പോഷികിനെ ലഭ്യമായില്ലെന്ന് വിക്ടോറയിന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഡേവിഡ് റയാന്‍ പറഞ്ഞു. ബാങ്ക്് അക്കൗണ്ടും ഉപയോഗിച്ചിട്ടില്ല.
മറ്റു വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് പോഷിക് മെല്‍ബണിലേക്ക് തിരികെ പോകാന്‍ ശ്രമിക്കുന്നുണ്ടാകും എന്നും പൊലീസ് വിശ്വസിച്ചിരുന്നു. പോഷിക് ലിഫ്റ്റ് ചോദിക്കാന്‍ ശ്രമിച്ചതു കണ്ടു എന്ന ഒരു സാക്ഷിമൊഴിയെ തുടര്‍ന്നാണ് ഇത്.

تمرکز عملیات جستوجو بر پیادهروها و آبروها بود. Source: SBS
നേരത്തേ സമീപത്ത ഒരു ചെറിയ അണക്കെട്ട് വറ്റിച്ച് പരിശോധന നടത്തിയ പൊലീസും വൊളന്റീയര്‍മാരും, പ്രദേശത്തെ കാട്ടിലൂടെയുള്ള നടപ്പാതയും പൂര്‍ണമായും പരിശോധിച്ചു. തുറസായ സ്ഥലത്താണ് പോഷിക് ഉള്ളതെങ്കില്‍ പ്രദേശത്തെ കടുത്ത തണുപ്പില്‍ ആരോഗ്യസ്ഥിതി വഷളായിരിക്കുമെന്നും പൊലീസ് സൂചിപ്പിച്ചിരുന്നു
പോഷികിനെ കാണാതായ വിവരം ഇന്ത്യയിലുള്ള കുടുംബത്തെ അറിയിച്ചിരുന്നില്ലെങ്കിലും, മൃതദേഹം കണ്ടെത്തിയതോടെ അക്കാര്യം അറിയിച്ചതായി പൊലീസ് പറഞ്ഞു.

The 21-year-old was last seen in Marysville on 11 July. Source: Supplied