മെയ് 18ന് നടക്കുന്ന ഓസ്‌ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പിൽ 1,514 സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നാണ് ഇലക്റ്ററൽ കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
458 സ്ഥാനാർത്ഥികളാണ് 40 സെനറ്റ് ഒഴിവുകളിലേക്ക് മത്സരിക്കുന്നത്. ഇതിൽ 280 പുരുഷന്മാരും 178 സ്ത്രീകളുമാണുള്ളത്.
കൂടാതെ അധോസഭയിലെ 151 ഒഴിവുകളിലേക്ക് 714 പുരുഷന്മാരും 341 സ്ത്രീകളും ഉൾപ്പെടെ 1,056 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
ഇതിൽ നിങ്ങളുടെ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളാരൊക്കെയെന്ന് താഴെ കൊടുത്തിരിക്കുന്ന മാപ്പിൽ നിന്ന് കണ്ടെത്താം.
മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ഇത്തവണ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാജ്യത്തെ 8000 പോളിങ് കേന്ദ്രങ്ങളിലായി വോട്ട് ചെയ്യാൻ 16.4 മില്യൺ വോട്ടർമാരാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നത്.
ഏതാണ്ട് 50 മില്യൺ ബാലറ്റ് പേപ്പറുകൾ വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്തതായും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.