കൊറോണവൈറസ് ബാധ രൂക്ഷമായതോടെ ടോയ്‌ലറ്റ് പേപ്പര്‍ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്കാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ ക്ഷാമം നേരിടുന്നത്. ഇതില്‍ ടോയ്‌ലറ്റ് പേപ്പറിന്റെ പേരിലുള്ള തര്‍ക്കം പലപ്പോഴും കൈയേറ്റത്തിലേക്കെത്തുകയും, പൊലീസ് കേസെടുത്തിരിക്കുകയുമാണ്.
വൂള്‍വര്‍ത്സും കോള്‍സും ആല്‍ഡിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ഈ സാഹചര്യത്തില്‍ ടോയ്‌ലറ്റ് പേപ്പര്‍ വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ടോയ്‌ലറ്റ് പേപ്പര്‍ പ്രതിസന്ധി ഓസ്‌ട്രേലിയന്‍ മലയാളികളെ എത്രത്തോളം ബാധിക്കാമെന്ന് എസ് ബി എസ് മലയാളം ഒരു അഭിപ്രായ സര്‍വേ നടത്തിയിരുന്നു.
ടോയ്‌ലറ്റ് പേപ്പര്‍ പ്രതിസന്ധിയില്‍ മലയാളികള്‍ക്ക് ആശങ്ക വേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ലഭിച്ച ഉത്തരം ഇങ്ങനെയാണ്.
130 പേരാണ് ഈ സർവേയിൽ പങ്കെടുത്തത്. ഇതില്‍ 121 പേരും ടോയ്‌ലറ്റ് പേപ്പർ ക്ഷാമത്തിൽ മലയാളികൾ ആശങ്കപ്പെടേണ്ടതില്ല എന്ന അഭിപ്രായമാണ് പങ്കുവച്ചത്.

Source: SBS
ഒമ്പത് പേർ മാത്രമാണ് മലയാളികളും ആശങ്കപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങൾ :
"ഓസ്‌ട്രേലിയയിലും ടോയ്‌ലറ്റുകളില്‍ വെള്ളം ഉപയോഗിക്കുന്ന രീതിയിലേക്ക് മാറുന്നത് പ്രായോഗികമാണോ? അല്ലെങ്കില്‍ മറ്റെന്ത് ചെയ്യാം.."
ഈ ചോദ്യമായിരുന്നു എസ് ബി എസ് മലയാളം ഉന്നയിച്ചത്. ഇതില്‍ ലഭിച്ച ചില മറുപടികള്‍ ഇങ്ങനെ:
- ട്രോപ്പിക്കല്‍ മേഖലയില്‍ മാത്രമേ വെള്ളം ഉപയോഗിക്കുന്നത് പ്രായോഗികമാകൂ. കടുത്ത തണുപ്പുണ്ടാകുന്ന പ്രദേശങ്ങളില്‍ കഴിയില്ല
- വീട്ടിനുള്ളില്‍ വെള്ളം ഉപയോഗിക്കാനും, വീടിന് പുറത്താകുമ്പോള്‍ ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കാനും ജനങ്ങളെ ശീലിപ്പിക്കാം. ടോയ്‌ലറ്റ് പേപ്പര്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നത് ആധുനിക സമൂഹത്തില്‍ പ്രായോഗികമല്ല, പക്ഷേ 50 ശതമാനം വരെ കുറയ്ക്കാന്‍ ശ്രമിക്കാം.
- ബിഡറ്റ് സ്‌പ്രേയര്‍ വാങ്ങിയാല്‍ വെള്ളം ഉപയോഗിക്കുന്നത് പ്രായോഗികമാണ്.
- സ്വന്തമായി വീടുള്ള പലരും ഇപ്പോള്‍ തന്നെ വെള്ളമാണ് ഉപയോഗിക്കുന്നത്.
- വെള്ളം ഉപയോഗിക്കാം.പക്ഷേ കൈ കഴുകുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.