സിഡ്നി, ഉൾനാടൻ NSW, ACT എന്നീ പ്രദേശങ്ങളിലെ വൂൾവർത്സ് സൂപ്പർമാർക്കറ്റുകൾ വഴി വിറ്റ കോൾസ്ലോ സാലഡിലാണ് സാൽമൊണല്ല ബാക്ടീരിയയുണ്ടെന്ന ഭീതിയുള്ളത്.
പാക്കറ്റിൽ നിന്ന് നേരിട്ട് കഴിക്കാൻ കഴിയുന്ന (റെഡി ടു ഈറ്റ്) സാലഡാണ് ഇത്.
110 ഗ്രാം, 250 ഗ്രാം, 400 ഗ്രാം, 800 ഗ്രാം പാക്കറ്റുകളിലാണ് ബാക്ടീരിയ ബാധയുണ്ടെന്ന സംശയം.
ഉപയോഗിക്കാവുന്ന അവസാന തീയതി ജനുവരി 12നും 21നും ഇടയിലുള്ള പാക്കറ്റുകളാണ് ഇവ.
വിക്ടോറിയയിലെ നിരവധി വൂൾവർത്സ് സൂപ്പർമാർക്കറ്റുകളിലും ഈ സാലഡ് വിറ്റിരുന്നു.
ഈ സാലഡ് വാങ്ങിയവർ എത്രയും വേഗം സ്റ്റോറിൽ തിരിച്ചു നൽകണമെന്നും, റീഫണ്ട് നൽകുമെന്നുമാണ് വൂൾവർത്സ് അറിയിച്ചിരിക്കുന്നത്.

Source: Courtesy of Woolworths
ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളവർ ഡോക്ടറെ കാണണമെന്നും നിർദ്ദേശമുണ്ട്.
ഭക്ഷണത്തിലൂടെയുണ്ടാകുന്ന ഏറ്റവും പ്രധാന ബാക്ടീരിയ ബാധകളിലൊന്നാണ് സാൽമൊണല്ല. ഭക്ഷ്യവിഷബാധ എന്ന് പൊതുവിൽ അറിയപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവുമധികം കാരണമാകുന്നത് സാൽമൊണല്ല ബാധയാണ്.
വയറുവേദനയും, വയറ്റിളക്കവും, പനിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതുമൂലമുണ്ടാകാം.
വേനൽക്കാലത്താണ് സാൽമൊണല്ല ബാധ കൂടുതലായി ഉണ്ടാകുന്നത്. ഫ്രിഡ്ജിൽ വയ്ക്കാതെ പുറത്തു സൂക്ഷിക്കുന്ന ഭക്ഷണസാധനങ്ങളിലാണ് ഈ ബാക്ടീരിയ അതിവേഗം പെരുകുക.
സാൽമൊണല്ല ബാധയെക്കുറിച്ചും, എന്തൊക്കെ മുൻകരുതലെടുക്കാമെന്നും കൂടുതൽ അറിയാം