ക്വീൻസ്ലാന്റിൽ 30കാരൻ മരിച്ചത് കൊറോണ ബാധിച്ചല്ല; കുടുംബത്തോട് സർക്കാർ മാപ്പു പറഞ്ഞു

ക്വീൻസ്ലാന്റിലെ ബ്ലാക്ക് വാട്ടറിൽ നേഥൻ ടേണർ എന്ന 30കാരൻ മരിച്ചത് കൊറോണവൈറസ് ബാധിച്ചാണെന്ന മുൻ പ്രഖ്യാപനം സംസ്ഥാന ആരോഗ്യവകുപ്പ് തിരുത്തി. നേഥൻ ടേണറിന് കൊറോണവൈറസ് ബാധിച്ചിട്ടില്ല എന്ന് തുടർപരിശോധനയിൽ തെളിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Queensland man Nathan Turner is the youngest coronavirus victim in Australia.

一度被認為是澳洲最年輕的新冠病毒死者昆州男子特納(Nathan Turner),於檢驗屍體的檢測中,對病毒呈陰性反應。 Source: Supplied

ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന രീതിയിലായിരുന്നു നേഥൻ ടേണറുടെ മരണം വാർത്തകളിൽ നിറഞ്ഞത്.

മരണ ശേഷം നടത്തിയ പരിശോധനയിൽ നേഥൻ ടേണർക്ക് കൊറോണവൈറസ് ബാധയുണ്ടായിരുന്നു എന്നാണ് ഫലം വന്നത്.

അതുവരെയും ഒരു വൈറസ് ബാധ പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ബ്ലാക്ക് വാട്ടർ പ്രദേശത്ത് ഇത് കടുത്ത ആശങ്ക പടർത്തിയിരുന്നു. ഫെബ്രുവരി മുതൽ പ്രദേശം വിട്ടു പുറത്തുപോകാത്ത ടേണർക്ക് എങ്ങനെ രോഗം ബാധിച്ചു എന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ.

എന്നാൽ നേഥൻ ടേണർക്ക് കൊവിഡ് ബാധ ഇല്ലായിരുന്നു എന്ന് പിന്നീടുള്ള പരിശോധനകളിൽ തെളിഞ്ഞതായി സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ ജെനറ്റ് യംഗ് പ്രസ്താവനയിൽ പറഞ്ഞു.
Jeannette Young
Queensland chief medical officer Jeannette Young Source: AAP
കൊറോണ ബാധിച്ചല്ല ടേണർ മരിച്ചത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതായി അദ്ദേഹത്തിന്റെ പങ്കാളിയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

എന്നാൽ എന്താണ് യഥാർത്ഥ മരണകാരണമെന്ന് ഇനിയും വ്യക്തമല്ല.

ഇതോടെ കനത്ത വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ ഉയർന്നിരിക്കുന്നത്.

മാപ്പു പറഞ്ഞ് സർക്കാർ

നേഥൻ ടേണറുടെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ ബ്ലാക്ക് വാട്ടറിലുള്ള നൂറു കണക്കിന് പേരാണ് കൊറോണ പരിശോധനയ്ക്ക് വിധേയരായത്.
പുതിയ റിപ്പോർട്ടുകൾ വന്നതോടെ, സർക്കാരിൽ നിന്ന് വിശദീകരണം ചോദിക്കുകയാണ് പ്രദേശവാസികൾ.

അതേസമയം, ടേണറുടെ കുടുംബത്തോട് ക്വീൻസ്ലാന്റ് പ്രീമിയർ അനസ്താഷ്യ പലാഷേ മാപ്പു ചോദിച്ചു.

കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായ സാഹചര്യത്തിൽ ഇത്തരം നടപടികൾ സ്വീകരിക്കുക എന്നത് മാത്രമായിരുന്നു അപ്പോൾ പ്രായോഗികമെന്ന് സർക്കാർ പ്രതികരിച്ചു.

കൊവിഡ് ബാധിതൻ എന്ന് തെറ്റായി വിലയിരുത്തിയത് കുടുംബത്തിന് കൂടുതൽ ആഘാതമായി എന്ന് മനസിലാക്കുന്നതായും, അതിൽ മാപ്പു ചോദിക്കുന്നതായും ആരോഗ്യമന്ത്രി സ്റ്റീവൻ മൈൽസും പറഞ്ഞു.

എന്തുകൊണ്ടാണ് ആദ്യ ഫലം തെറ്റായത് എന്നകാര്യത്തിൽ വ്യക്തമായ ഒരു വിശദീകരണം സർക്കാർ നൽകിയിട്ടില്ല.

 

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.

 

Share

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ക്വീൻസ്ലാന്റിൽ 30കാരൻ മരിച്ചത് കൊറോണ ബാധിച്ചല്ല; കുടുംബത്തോട് സർക്കാർ മാപ്പു പറഞ്ഞു | SBS Malayalam