ഇന്ത്യൻ വംശജർക്കിടയിൽ നിന്ന് തന്നെ സുജിത്തിന് യോജിക്കുന്ന ഒരു മജ്ജ ദാതാവിനെ കണ്ടെത്താൻ ശ്രമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും
എന്നാൽ സുജിത്തിന് യോജിക്കുന്ന തരത്തിലുള്ള ഒരു ദാതാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓസ്ട്രേലിയയിലെ ബോൺ മാരോ ഡൊണേഷൻ രജിസ്ട്രിയിലുള്ള ആരും സുജിത്തുമായി യോജിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
ഈ സാഹചര്യത്തിൽ, ഇന്ത്യൻ വംശജർക്കിടയിൽ നിന്ന് തന്നെ സുജിത്തിന് യോജിക്കുന്ന ഒരു മജ്ജ ദാതാവിനെ കണ്ടെത്താൻ ശ്രമിക്കുകയാണ് അദ്ദേഹത്തിൻറെ ബന്ധുക്കളും സുഹൃത്തുക്കളും. ഈ ഉദ്യമത്തിൽ എസ് ബി എസ് മലയാളം റേഡിയോയും പങ്കുചേരുന്നു.
സുജിത്തിൻറെ രോഗത്തെക്കുറിച്ചും, മജ്ജ മാറ്റിവക്കലിനെക്കുറിച്ചും അദ്ദേഹത്തിൻറെ സഹോദരി ലക്ഷ്മി നായർ എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നുണ്ട്. ഇപ്പോൾ അമേരിക്കയിലുള്ള ലക്ഷ്മി നായരുമായുള്ള അഭിമുഖം മുകളിലെ പ്ലേയറിൽ കേൾക്കാം.
ഈ പരിപാടി കേൾക്കുന്ന ശ്രോതാക്കളിൽ തന്നെ ദാതാവായി മുന്നോട്ടുവരാൻ താൽപര്യമുള്ളവർക്ക് ഓസ്ട്രേലിയൻ റെഡ് ക്രോസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 131495 എന്ന നന്പരിൽ നിങ്ങൾക്ക് റെഡ് ക്രോസിനെ ബന്ധപ്പെടാവുന്നതാണ്.
അഥവാ നിങ്ങൾക്ക് അതിനു കഴിഞ്ഞില്ലെങ്കിൽ, ഈ അഭിമുഖം മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ മറക്കരുത്.