SKIP TO MAIN CONTENT

അക്രമവും മോഷണവും വ്യാപകം; പശ്ചിമ മെൽബണിലെ ഇന്ത്യൻ വംശജർ ആശങ്കയിൽ

Melbourne attacks
(This picture is for representational purpose only. It is not a picture from Melbourne) Source: AAP

മലയാളികൾക്ക് നേരേയും ആക്രമണശ്രമം. 75ലേറെ പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്.


Published

Updated

By Deeju Sivadas

Source: SBS


Skip to podcast episode content

മലയാളികൾക്ക് നേരേയും ആക്രമണശ്രമം. 75ലേറെ പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്.


ഇന്ത്യൻ വംശജർ കൂടുതലായി താമസിക്കുന്ന പടിഞ്ഞാറൻ മെൽബണിലെ വിന്ധം മേഖലയിലുള്ളടാർനീറ്റ്, പോയിൻറ് കുക്ക്, വില്യംസ് ലാന്റിംഗ്‌ തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി ആക്രമണങ്ങൾ വ്യാപകമാകുന്നത്. 

കാർ മോഷണമാണ് അക്രമികളുടെ പ്രധാന ലക്ഷ്യം. ആളുകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ഇവർ മോഷണം നടത്തുന്നുണ്ട്. പകലും രാത്രിയും, വീട്ടിലും പുറത്തുമെല്ലാം മോഷണം നടക്കുന്നു. 

മലയാളികളും ആക്രമണ ശ്രമത്തിന് ഇരയായിട്ടുണ്ട്. അത്തരത്തിൽ ആക്രമണ ശ്രമത്തിന് ഇരയായ ടാർനീറ്റിലുള്ള പായൽ കുമാറും, മോഷണശ്രമങ്ങളെ പ്രതിരോധിക്കാനായി അസോസിയേഷുകൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിന്ധം മലയാളി കമ്മ്യൂണിറ്റി ഗ്രൂപ്പിൻറെ സെക്രട്ടറി പ്രദീപ് കുമാർ കോമാട്ടിലും എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. 

മുകളിലെ റിപ്പോർട്ടിൽ നിന്ന് ഇവരുടെ അനുഭവങ്ങൾ കേൾക്കുക... 


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now