ഓസ്ട്രേലിയയിൽ മലയാളം പഠിക്കാം

ഓസ്ട്രേലിയയെ മലയാളം പഠിപ്പിക്കാൻ ഈ ഭാഷാ പഠന ക്ലാസുകൾ
നിങ്ങളുടെ കുട്ടി ഏതെങ്കിലുമൊരു ഭാഷ പഠിക്കുന്നുണ്ടോ? എങ്ങിൽ എസ് ബി എസ് റേഡിയോയുടെ ദേശീയ ഭാഷാ മത്സരത്തിൽ അവർക്ക് പങ്കെടുക്കാം.
ഭാഷ പഠിക്കുന്നതിന്റെ ഉപയോഗങ്ങൾ എന്ത് എന്ന് ചിത്രം വരച്ചോ ഫോട്ടോ എടുത്തോ സമർപ്പിച്ച് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. അഞ്ചു പ്രായവിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ജയിക്കുന്ന കുട്ടിക്കും, പഠിക്കുന്ന ഭാഷാ സ്കൂളിനും ഓരോ iPad Pro വീതം സമ്മാനമായി ലഭിക്കും.