കഥകളി ആചാര്യൻമാരുടെ ജീവിതയാത്രയും കലാരംഗത്തെ സമർപ്പിത ജീവിതവും ആസ്പദമാക്കിയാണ് ദി കഥകളി മെസ്‌ട്രോ എന്ന ഡോക്യുമെന്ററി.
കലാമണ്ഡലം ഗോപി, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യം, മട്ടന്നൂർ ശങ്കരന്കുട്ടി തുടങ്ങി നിരവധി പ്രഗത്ഭ കലാകാരന്മാരെയാണ് ഡോക്യൂമെന്ററിയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് സന്തോഷ് പറഞ്ഞു.
ലോങ്ങ് ഡോക്യൂമെന്ററി ഫോർമാറ്റിൽ ഒരു സിനിമ ചിത്രീകരിക്കുന്ന രീതിയിലാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കുവാനും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്.
ഈ ഡോക്യുമെന്ററിയുടെ നിർമ്മാണത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സന്തോഷ് വിശദീകരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.