ബ്രിസ്ബൈൻ സഹോദരിമാരെ തേടി വീണ്ടും ലോക റെക്കോർഡ്; ഇക്കുറി പിതാവ് സംവിധാനം ചെയ്ത ഡോക്യൂമെന്ററിയിലൂടെ

(From left) Joy Mathew, Honorary Consul of India (Brisbane) Mrs Archana Singh, Agnes Joy, Theresa Joy Source: Supplied by Joy Mathew
ഒരു വർഷം മുൻപ് 193 രാജ്യങ്ങളിലെ ദേശീയ ഗാനങ്ങൾ പാടി ലോക റെക്കോർഡ് സ്വന്തമാക്കിയ ബ്രിസ് ബൈനിലുള്ള സഹോദരിമാർ തെരേസ ജോയിയും, ആഗ്നസ് ജോയിയും, വീണ്ടും ലോക റെക്കോർഡ് നേടിയിരിക്കുകയാണ്. ഇവരുടെ പിതാവ് സംവിധാനം ചെയ്ത 'സല്യൂട്ട് ദി നേഷൻസ്' എന്ന ഡോക്യൂമെന്ററിയാണ് റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുന്നത്. ലോക സമാധാനം, ദേശീയ ഗാനം എന്നീ വിഷയങ്ങൾ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന ഡോക്യൂമെന്ററിയിൽ 75 ലധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share