വടക്കൻ ക്വീൻസ്ലാൻറിലെ കെയിൻസ് നഗരത്തിന്റെ വിശേഷങ്ങളുമായി എസ് ബി എസ് മലയാളം അവിടെ നിന്ന് ഒരു പ്രത്യേക തത്സമയ പ്രക്ഷേപണം ഒരുക്കിയിരുന്നു. കെയിൻസ് നഗരത്തിന് ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകൾ അമൂല്യമാണെന്നും, കുടിയേറ്റക്കാർക്ക് ഈ മനോഹര നഗരം എന്നും സ്വാഗതമോതുമെന്നും പരിപാടിയിൽ പങ്കെടുത്ത കെയിൻസ് മൂന്നാം ഡിവിഷൻ കൌൺസിലർ കാത്തി സൈഗർ പറഞ്ഞു. ദീജു ശിവദാസുമായി കാത്തി സൈഗർ നടത്തിയ സംഭാഷണം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
കെയിൻസിലെ മലയാളി കുടിയേറ്റത്തിന്റെയും, വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങളുടെയും, ഭവനമേഖലയുടെയും എല്ലാം വിശേഷങ്ങൾ ഈ പരിപാടിയിൽ എസ് ബി എസ് മലയാളം പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആ പോഡ്കാസ്റ്റുകൾ കേൾക്കാം.
Share






