കൊറോണവൈറസ് മാസങ്ങൾ പിന്നിട്ട് കൂടുതൽ പേരിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരുന്നു.
ഫ്ലൂവിന് സമാനമായ രോഗലക്ഷണങ്ങളാണ് കൊറോണവൈറസ് രോഗത്തിനും. ആർക്കും രോഗം വരാവുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഏതു സാഹചര്യത്തിലാണ് കൊറോണ പരിശോധനയിലേക്ക് പോകേണ്ടത് എന്ന സംശയം എല്ലാവർക്കും തോന്നാം. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് ഇൻഫെക്ഷ്യസ് ഡിസീസസ് വിദഗ്ധനായ ഡോ. സന്തോഷ് ഡാനിയൽ.
എല്ലാ സംസ്ഥാനങ്ങളിലും സ്പെഷ്യൽ ഫീവർ ക്ലിനിക്കുകൾ ഇപ്പോൾ നിലവിലുണ്ട്. മാത്രമല്ല ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ 1800 020 080 എന്ന ഹെൽത്ത് ഇൻഫോർമേഷൻ ഹോട്ട്ലൈൻ നമ്പറിൽ വിളിക്കേണ്ടതാണെന്നും ഡോ സന്തോഷ് പറയുന്നു.
കൂടുതൽ പേർക്ക് രോഗം പടരുകയും ഇതുമൂലം നിരവധി പേർ ക്വാറന്റൈനിലും ഐസൊലേഷനിലും ഒക്കെ കഴിയുന്നുണ്ട്. ക്വാറന്റൈനിലും ഐസൊലേഷനിലും കഴിയുന്നവർ എന്താണ് ചെയ്യേണ്ടതെന്ന കാര്യവും ഡോ സന്തോഷ് ഡാനിയേൽ വിശദീകരിക്കുന്നു.
യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, കേരളത്തിൽ വ്യത്യസ്തമായ കരുതലും മുന്നറിയിപ്പും സ്വീകരിക്കേണ്ടി വരുന്നതിന്റെ കാരണവുമെല്ലാം അദ്ദേഹം വിശദീകരിക്കുന്നതും ഇവിടെ കേൾക്കാം.
Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ വിദഗ്ധരെ സമീപിക്കേണ്ടതാണ്.