ഓസ്‌ട്രേലിയയില്‍ വെള്ളപ്പൊക്കങ്ങള്‍ പതിവാകുന്നു: എങ്ങനെ മുന്‍കരുതലെടുക്കാം...

VIC FLOODS

SES personnel helping a family evacuate their home in Shepparton, Victoria (2022). Source: AAP / DIEGO FEDELE/AAPIMAGE

ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ നിരവധി വെള്ളപ്പൊക്കങ്ങളാണ് കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായത്. പേമാരിക്കും വെള്ളപ്പൊക്കത്തിനുമെതിരെ മതിയായ മുന്‍കരുതലെടുക്കുന്നത് നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സഹായിക്കും. എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നറിയാം...


2020നും 2022നുമിടയിലെ ഓസ്‌ട്രേലിയയിലെ നല്ലൊരു ഭാഗം ഭൂപ്രദേശവും മുന്നോ നാലോ തവണ വെള്ളത്തിനടിയിലായിട്ടുണ്ട്.

പല വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് വീടുകളും, മറ്റ് സ്വത്തുവകകളും, ജീവനുമെല്ലാം നഷ്ടമായി.

ഇത്തരം പേമാരിയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയില്‍ ഇനിയും തുടരും എന്നാണ് മുന്നറിയിപ്പ്.

സമാനമായ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ രക്ഷ തേടാം എന്ന കാര്യം ഓസ്‌ട്രേലിയക്കാര്‍ മനസിലാക്കുകയും, തയ്യാറായിരിക്കുകയും വേണം എന്ന് എമര്‍ജിന്‍സി വിഭാഗ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
എത്രത്തോളം അപകടസാധ്യതയാണുള്ളത് എന്ന് തിരിച്ചറിയുന്നതാണ് ഇതിന്റെ ആദ്യഘട്ടം. ദുരന്തമുണ്ടാകുമ്പോള്‍ എന്തു നടപടിയെടുക്കണം എന്നതിനുള്ള ഒരു എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കുകയും വേണം.
'എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കും മുമ്പ് എന്തിനുവേണ്ടിയാണ് അത് തയ്യാറാക്കുന്നത് എന്ന് തിരിച്ചറിയണം. അതാണ് ഏറ്റവും പ്രധാനം,' - NSW എമര്‍ജന്‍സി സര്‍വീസിലെ (SES) കമ്മ്യൂണിറ്റി കേപ്പബിലിറ്റി ഓഫീസര്‍ ഡോറോത്തി ട്രാന്‍ പറയുന്നു.

നദികള്‍ക്കും, തോടുകള്‍ക്കും, മഴവെള്ള പൈപ്പുകള്‍ക്കും സമീപം ജീവിക്കുന്നവര്‍, കനത്ത മഴയുള്ളപ്പോള്‍ വെള്ളം എങ്ങോട്ടാണ് ഒഴുകുക എന്ന് മനസിലാക്കിയിരിക്കണം.

വെള്ളപ്പൊക്കമുണ്ടായാല്‍ വീടിനെയോ, ജോലിസ്ഥലത്തെയോ, ഗതാഗതമാര്‍ഗ്ഗങ്ങളെയോ എങ്ങനെ ബാധിക്കും എന്നും മനസിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്.
News
Source: AAP
ഓരോ സ്ഥലത്തും ജീവിക്കുന്നവരുടെ എമര്‍ജന്‍സി പ്ലാന്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍, എവിടെയായാലും ഏറ്റവും പ്രധാനം ദുരന്തമുണ്ടാകുമ്പോള്‍ അവിടെ തന്നെ രക്ഷ തേടണോ അതോ പ്രദേശം വിട്ടുപോകണോ എന്നു തീരുമാനിക്കുന്നതാണ്.

പ്രളയത്തില്‍ നിന്ന് രക്ഷനേടാന്‍ എന്തൊക്കെ മുന്‍കരുതലെടുക്കണം എന്ന് വിശദമായി കേള്‍ക്കാം, ഇവിടെ:


For additional information, visit your local state and territory emergency services websites:
In case of emergency, dial triple zero (000).

Share

Recommended for you

Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service